സ്പെ​ഷ​ൽ ഡ്രൈ​വ് : 426 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി
Saturday, August 8, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​ഞ്ഞ ഏ​ഴു ദി​വ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ന​ട​ത്തി വ​രു​ന്ന മാ​സ്‌ ഡ്രൈ​വ് ഇ​ന്ന​ലെ​യും തു​ട​ർ​ന്നു. എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​യും എ​സ്എ​ച്ച്ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​റ്റി​യി​ലെ ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​ങ്ങ​ളും ചേ​ർ​ന്ന് പൊ​തു​സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ 426 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.
രാ​വി​ലെ പ​ത്തു മു​ത​ൽ ഒ​ന്നു വ​രെ​യും വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ഏ​ഴു വ​രെ​യു​മാ​യി​രു​ന്നു വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക ബൈ​ക്ക് പ​ട്രോ​ൾ ടീ​മു​ക​ളും മാ​സ്‌ ഡ്രൈ​വി​ൽ പ​ങ്കെ​ടു​ത്തു.മാ​സ്ക്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ 319 പേ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി​യും, സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​തെ കാ​ണ​പ്പെ​ട്ട 79 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച 16 ക​ട​ക​ള്‍​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു. കൂ​ടാ​തെ മാ​ർ​ഗ നി​ര്‍​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ 12 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ​യും സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ലോ​ക്ക് ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 32 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​ർ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്ത 10 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.