പു​ല്ലു​വി​ള അ​ക്ര​മം: ര​ണ്ട് കേ​സ് എ​ടു​ത്തു
Sunday, August 9, 2020 11:56 PM IST
വി​ഴി​ഞ്ഞം: പു​ല്ലു​വി​ള​യി​ൽ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യു​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് ര​ണ്ട് കേ​സു​ക​ൾ എ​ടു​ത്തു. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നു​ള്ള വീ​ഡി​യോ പ​രി​ശോ​ധി​ച്ച ശേ​ഷം പ്ര​ശ്ന​ക്കാ​രെ പ്ര​തി​ചേ​ർ​ക്കും. പു​ല്ലു​വി​ള മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ചി​ല ഇ​ള​വു​ക​ൾ​ന​ൽ​കി​യ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്നു.
പ​രി​ശോ​ധ​ന​ക്ക് പ​ങ്കെ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കാ​ത്ത തീ​ര​ദേശവാ​സി​ക​ൾ നി​യ​ന്ത്ര​ണങ്ങ​ൾ കാ​റ്റി​പ്പ​റ​ത്തി​യാ​ണ് തെ​രു​വി​ലി​റ​ങ്ങി​യ​ത്.​സാ​മൂ​ഹ്യ അ​ക​ല​വും മ​റ്റും പാ​ലി​ക്കാ​തെ​യു​ള്ള പു​റ​ത്തി​റ​ങ്ങ​ൽ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട് പോ​കു​മെ​ന്ന ഭ​യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.​ആ​ൾ​ക്കാ​രു​ടെ സ​ഹ​ക​ര​ണം കു​റ​ഞ്ഞ​തോ​ടെ ര​ണ്ട് ദി​വ​സ​മാ​യി പ​രി​ശോ​ധ​ന​യും ഇ​വി​ടെ​കു​ത്ത​നെ കു​റ​ഞ്ഞു.