ജി​ല്ല​യി​ൽ 292 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Sunday, August 9, 2020 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 292 പേ​ർ​ക്കു കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 281 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ച​വ​രി​ൽ മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ പു​തു​താ​യി 899 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.
883 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 15,355 പേ​ർ വീ​ടു​ക​ളി​ലും 708 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ നി​ന്നു​ള്ള 101 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന​ലെ നെ​ഗ​റ്റീ​വാ​യി.
ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 208 പേ​രെ പ്ര​വേ​ശി​പ്പി​ക്കു​ക​യും 268 പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യും ചെ​യ്തു. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ 3,008 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ട്. ഇ​ന്ന​ലെ 355 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​യ്ക്കു​ക​യും 776 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു. ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 193 കോ​ളു​ക​ളാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്.