ലോ​ക്ക്ഡൗ​ൺ ലം​ഘ​നം: 30 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി
Sunday, August 9, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ന​ഗ​ര​ത്തി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും അ​തി​ർ​ത്തി അ​ട​ച്ചു​ള്ള ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ന്ന​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ലോ​ക്ക്ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 30 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് 2020 പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്ത 10 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
കു​ട​പ്പ​ന​ക്കു​ന്ന്, കു​ര്യാ​ത്തി, കാ​ല​ടി എ​ന്നീ വാ​ര്‍​ഡു​ക​ളി​ലെ പു​തി​യ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ ഭാ​ഗ​ങ്ങ​ൾ അ​ട​ച്ചു.
ന​ഗ​ര​ത്തി​ലേ​യും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും സ​മ്പ​ർ​ക്ക​വ്യാ​പ​ന തോ​ത് കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള പൊ​തു​മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം ക​ർ​ശ​ന​മാ​യി തു​ട​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​
വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ സെ​ൽ വി​ഭാ​ഗം പ്രൈ​മ​റി സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ ഗൂ​ഗി​ൾ മാ​പ്പിം​ഗ് ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി ആ​രം​ഭി​ച്ചു.​ഇ​തി​നോ​ടൊ​പ്പം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ളു​ടെ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ ആ​പ് ഉ​പ​യോ​ഗി​ച്ച് സി​റ്റി സൈ​ബ​ർ​സെ​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.
കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം ദി​നം​പ്ര​തി വ​ർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു​കൊ​ണ്ടു​ള്ള പോ​ലീ​സ് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യും രാ​ത്രി​യും പ​ക​ലും ശ​ക്ത​മാ​യി തു​ട​രുമെന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.