ഫാ​ക്ട​റി​യി​ൽ നി​ന്നും യ​ന്ത്ര സാ​മ​ഗ്രി​ക​ൾ ക​ട​ത്തി​യ പ്രി​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന്
Sunday, August 9, 2020 11:59 PM IST
വി​തു​ര: പൂ​ട്ടി​ക്കി​ട​ക്കു​ന്ന ബോ​ണ​ക്കാ​ട് എ​സ്റ്റേ​റ്റി​ലെ ഫാ​ക്ട​റി​യി​ൽ നി​ന്നും യ​ന്ത്ര സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നു എ​സ്റ്റേ​റ്റ് മ​സ്ദൂ​ര്‍ സം​ഘം(​ബി​എം​എ​സ്) ആ​വ​ശ്യ​പ്പെ​ട്ടു.
യ​ന്ത്ര സാ​മ​ഗ്രി​ക​ളു​മാ​യി വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്ക​വെ വ​നം അ​ധി​കൃ​ത​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണു ആ​ദ്യ പോ​ലീ​സ് സ്വീ​ക​രി​ച്ച​തെ​ന്നും തോ​ട്ടം ഉ​ട​മ ന​ൽ​കി​യ പ​രാ​തി​യു​ടെ​യും സ്ഥ​ലം പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ മൊ​ഴി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്തു​വെ​ങ്കി​ലും പ്ര​തി​ക​ളെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന രീ​തി തു​ട​രു​ന്ന പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നു സം​ഘം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​റി​യി​ച്ചു.