നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ്
Tuesday, August 11, 2020 3:12 AM IST
ബാ​ല​രാ​മ​പു​രം: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ബാ​ല​രാ​മ​പു​രം സ്പി​ന്നിം​ഗ് മി​ല്ലി​ന് സ​മീ​പം പ​രു​ത്തി​ത്തോ​പ്പി​ൽ മാ​ഹീ​ൻ (58) മ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​നെ കി​ള്ളി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ത്. ഓ​ട്ടോ ഡ്രൈ​വ​റാ​ണ്. സം​സ്കാ​രം ഇ​ന്ന് പൂ​ന്തു​റ പു​ത്ത​ൻ​പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ന​ട​ത്തി. ഭാ​ര്യ: ബീ​മാ​ക​ണ്ണ്. മ​ക്ക​ൾ: അ​ൽ-​അ​മീ​ൻ, ബി​നൂ​ഷ. മ​രു​മ​ക്ക​ൾ: അ​മാ​ന, റ​സാ​ഖ്.