തേ​ൻ തേ​ടി കാ​ണി​ക്കാ​ർ ഉ​ൾ​ക്കാ​ട് താ​ണ്ടി: മ​ട​ങ്ങി വ​ര​വ് 15 നാ​ൾ ക​ഴി​ഞ്ഞ്
Tuesday, August 11, 2020 11:37 PM IST
കാ​ട്ടാ​ക്കട : തേ​ൻ തേ​ടി അ​ഗ​സ്ത്യ​മ​ല​യി​ലെ ആ​ദി​വാ​സി​ക​ൾ കാ​ട്ടു​മൂ​പ്പ​ന്‍റെ അ​നു​ഗ്ര​ഹ​വും വാ​ങ്ങി കാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യി. ഇ​നി 15 ദി​വ​സ​ത്തോ​ളം കാ​ട്ടി​ൽ ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് ഇ​വ​ർ ഇ​നി നാ​ട്ടി​ലെ​ത്തു​ന്ന​ത്. മേ​യ്, ജൂ​ൺ, ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​ണ് തേ​നി​ന്‍റെ സീ​സ​ൺ. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ തേ​ൻ സീ​സ​ൺ പൂ​ർ​ണ​മാ​യും അ​വ​സാ​നി​ക്കും.
ഇ​ക്കു​റി കാ​ണി​ക്കാ​ർ​ക്ക് തേ​ൻ സീ​സ​ൺ വ​രു​മാ​നം ത​ന്നി​ല്ല. തേ​ൻ സീ​സ​ണും ച​തി​ച്ചു. വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ വ​ന​ത്തി​ലെ ഊ​രു​ക​ളി​ൽ വാ​ഴ കൃ​ഷി ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ വ​ൻ കാ​റ്റി​ൽ അ​വ നി​ലം​പൊ​ത്തി.​അ​തോ​ടെ അ​തി​ലു​ണ്ടാ​യി​രു​ന്ന പ്ര​തീ​ക്ഷ​യും ന​ശി​ച്ചു. ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ ക​രു​ത​ലാ​യി സൂ​ക്ഷി​ക്കേ​ണ്ട ധ​ന​വും ഇ​ല്ലാ​തെ​യാ​യി. വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന കാ​ട്ടു മ​ക്ക​ൾ ഉ​പ​ജീ​വ​ന​ത്തി​നാ​യി മ​റ്റ് വ​ന വി​ഭ​വ​ങ്ങ​ളാ​യ നെ​ല്ലി​ക്ക, കു​റു​ന്തോ​ട്ടി , കു​ന്തി​രി​ക്കം, കാ​ട്ടു​മ​ഞ്ഞ​ൾ, കാ​ട്ടു​കൂ​വ​യി​ല എ​ന്നി​വ തേ​ടി പോ​കു​ന്ന​ത്. ഉ​ൾ വ​ന​ത്തി​ൽ എ​ത്തി​യാ​ൽ കാ​ട്ടു​ചൂ​ര​ൽ കി​ട്ടും.
അ​തു​കൊ​ണ്ടു വ​ന്ന് ചൂ​ര​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യാ​ൽ അ​ത് വാ​ങ്ങാ​ൻ ധാ​രാ​ളം പേ​ർ എ​ത്തും. അ​ത് ഇ​വ​ർ​ക്ക് ന​ല്ലൊ​രു വ​രു​മാ​ന മാ​ർ​ഗ​മാ​ണ്.
അ​തി​നാ​ൽ ചൂ​ര​ൽ തേ​ടി കു​ട്ടി​ക​ളും വ​യോ​ധി​ക​രും വ​രെ കാ​ടു​ക​യ​റും​ദി​വ​സ​ങ്ങ​ളോ​ളം വ​ന​ത്തി​ൽ അ​ല​ഞ്ഞാ​ലേ വി​ഭ​വ​ങ്ങ​ൾ കി​ട്ടു. പാ​റ അ​പ്പു​ക​ളി​ൽ ത​ങ്ങു​ക​യും വേ​ണം. അ​തി​നാ​യു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​വ​ർ പോ​യി​രി​ക്കു​ന്ന​ത്.