സെ​മി​നാ​ര്‍ 14ന്
Tuesday, August 11, 2020 11:37 PM IST
ശ്രീ​കാ​ര്യം : നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പീ​ച്ച് ആ​ന്‍​ഡ് ഹി​യ​റി​ങ്ങി​ല്‍ (നി​ഷ്) ’മു​ച്ചു​ണ്ടും മു​റി​അ​ണ്ണാ​ക്കും: പ്രാ​രം​ഭ​ത്തി​ല്‍ ത​ന്നെ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ന്ന വി​ഷ​യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ സെ​മി​നാ​ര്‍ 14ന് ​ന​ട​ത്തും.​
സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന പ്ര​തി​മാ​സ നി​ഷ് ഓ​ണ്‍​ലൈ​ന്‍ ഇ​ന്‍റ​റാ​ക്ടീ​വ് ഡി​സ​ബി​ലി​റ്റി അ​വ​യ​ര്‍​നെ​സ് സെ​മി​നാ​റി​ന്‍റെ (നി​ഡാ​സ്) ഭാ​ഗ​മാ​യാ​ണ് സെ​മി​നാ​ര്‍ ന​ട​ക്കു​ക.​
രാ​വി​ലെ 10.30ന് ​തു​ട​ങ്ങു​ന്ന ഓ​ണ്‍​ലൈ​ന്‍ സെ​മി​നാ​റി​ന് സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ല്‍ ക്ലെ​ഫ്റ്റ് ആ​ന്‍​ഡ് ക്രേ​നി​യോ​ഫേ​ഷ്യ​ല്‍ സ​ര്‍​ജ​റി വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​സി.​മാ​ത്യു ഗൂ​ഗി​ള്‍ മീ​റ്റി​ലൂ​ടെ നേ​തൃ​ത്വം ന​ല്‍​കും. പ​ങ്കെ​ടു​ക്കാ​ന്‍ http:// nidas. nish. ac.in/be-a-participant// എ​ന്ന ലി​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യണം.​ഫോ​ണ്‍: 047 129 44 675.