ആ​റ്റി​ങ്ങ​ല്‍ ബൈ​പാ​സ്: തി​രു​വാ​റാ​ട്ടു​കാ​വി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന
Tuesday, August 11, 2020 11:37 PM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ ബൈ​പാ​സി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് പു​ന​പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കൊ​ല്ല​മ്പു​ഴ തി​രു​വാ​റാ​ട്ടു​കാ​വി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. ദേ​ശീ​യ​പാ​തവി​ക​സ​ന അ​ഥോ​റി​റ്റി, ദേ​വ​സ്വം​ബോ​ര്‍​ഡ്, റ​വ​ന്യൂ അ​ധി​കൃ​ത​രാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. നി​ല​വി​ലെ അ​ലൈ​ന്‍​മെ​ന്‍റ് പ്ര​കാ​രം റോ​ഡ് നി​ര്‍​മി​ച്ചാ​ല്‍ തി​രു​വാ​റാ​ട്ടു​കാ​വ് ക്ഷേ​ത്ര​ത്തി​ന് നാ​ശം സം​ഭ​വി​ക്കു​മെ​ന്ന് കാ​ട്ടി ദേ​വ​സ്വം​ബോ​ര്‍​ഡ് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ൽ​കി​യി​രു​ന്നു.

കോ​ട​തി​നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​ന്ന​ലെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ദേ​വ​സ്വം അ​ധി​കൃ​ത​ർ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച ആ​വ​ശ്യ​ക​ത ദേ​ശീ​യ​പാ​താ​വി​ക​സ​ന അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ള്‍ മേ​ല​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​മെ​ന്നും അ​ന്തി​മ​തീ​രു​മാ​നം മേ​ല​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണു​ണ്ടാ​കേ​ണ്ട​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.