അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് ടെ​ലി​വി​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, August 11, 2020 11:37 PM IST
നെ​ടു​മ​ങ്ങാ​ട് : ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ ആ​വി​ഷ്ക്ക​രി​ച്ച കി​ളി​ക്കൂ​ട്ടം പ​ദ്ധ​തി​യി​ലൂ​ടെ ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​ക​ളി​ലും ടെ​ലി​വി​ഷ​നു​ക​ൾ ന​ൽ​കി. ടെ​ലി​വി​ഷ​ൻ ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ട്ട​യ്ക്ക​കം വാ​ർ​ഡി​ലെ ആ​ർ.​എ​സ്.​ഹ​രി അ​ങ്ക​ണ​വാ​ടി​യി​ൽ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എംഎ​ൽഎ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഷാ​മി​ലാ​ബീ​ഗം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മു​പ്പ​തോ​ളം അ​ങ്ക​വാ​ടി​ക​ളി​ലാ​ണ് ഇ​ന്ന​ലെ ടെ​ലി​വി​ഷ​ൻ ന​ൽ​കി​യ​ത്. എം​എ​ൽ​എ ഫ​ണ്ടി​നൊ​പ്പം കെ​എ​സ്എ​ഫ്ഇ സ​ഹാ​യം കൂ​ടി ചേ​ർ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നേ​ര​ത്തെ കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​ക​ളി​ലും ടെ​ലി​വി​ഷ​ൻ ന​ൽ​കി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ടെ​ലി​വി​ഷ​ൻ എ​ത്തി​ക്കു​മെ​ന്നും ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.