വ​യ്യേ​റ്റ് കെ. ​സോ​മ​ൻ സ്മാ​ര​ക പു​ര​സ്കാ​രം ഡോ.​പി. എ​ൻ. സ​ജി​കു​മാ​റി​ന്
Tuesday, August 11, 2020 11:41 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി അം​ഗ​വും, ജ​ന​പ്ര​തി​നി​ധി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന വ​യ്യേ​റ്റ് കെ. ​സോ​മ​ന്‍റെ സ്മ​ര​ണാ​ർ​ത്ഥം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​തി​ഭാ പു​ര​സ്കാ​രം വാ​മ​ന​പു​രം കു​ടു​ബ ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി.​എ​ൻ. സ​ജി​കു​മാ​റി​ന്.​
കാ​ഷ് അ​വാ​ർ​ഡും , പ്ര​ശ​സ്തി​പ​ത്ര​വും , ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ്പു​ര​സ്കാ​രം. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചും കേ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചും വാ​മ​ന​പു​രം കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തെ മി​ക​വി​ന്‍റെ കേ​ന്ദ്ര​മാ​ക്കാ​ൻ ന​ട​ത്തി​യ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ഡോ.​സ​ജി​കു​മാ​റി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​തെ​ന്ന് ജൂ​റി അ​ധ്യ​ക്ഷ​ൻ ബാ​ല​കൃ​ഷ്ണ കു​റു​പ്പ് പ​റ​ഞ്ഞു.
ക​ഷ​ർ​ഷ​ക ദി​ന​മാ​യ 17ന് ​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡി.​കെ. മു​ര​ളി എം ​എ​ൽ എ ​പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​എം.​റൈ​സ് അ​റി​യി​ച്ചു.
ച​ട​ങ്ങി​ൽ നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജി​ത് എ​സ്.​കു​റു​പ്പ് മു​ഖ്യാ​ഥി​തി​യാ​കും.