ക​ന്നു​കാ​ലി​ മോ​ഷ​ണം: യു​വാ​വ് അറസ്റ്റിൽ
Wednesday, August 12, 2020 11:30 PM IST
ക​ഴ​ക്കൂ​ട്ടം : ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി കോ​ൺ​വെ​ന്‍റ് ചേ​ര​മാ​ൻ തു​രു​ത്ത് റോ​ഡി​ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ നി​ന്നും ക​ന്നു​കാ​ലി​ക​ളെ മോ​ഷ്ടി​ച്ച​യാ​ളെ ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​
ക​ഴി​ഞ്ഞ ദി​വ​സം ചേ​ര​മാ​ൻ തു​രു​ത്ത് പാ​ല​ത്തി​ന് സ​മീ​പം ന​സി​മു​ദ്ദീ​ന്‍റെ പോ​ത്തും സ​മീ​പ​ത്തെ ഷാ​ഹു​ലി​ന്‍റെ മോ​ഷ്ടി​ച്ച കേ​സി​ൽ മാ​ട​ൻ​വി​ള ചു​രു​ട്ട​യി​ൽ അ​ഷ്ക​റി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ക​ഴി​ഞ്ഞ മാ​സം ന​സി​മു​ദ്ദീ​ന്‍റെ ഒ​രു പോ​ത്തും മോ​ഷ​ണം പോ​യി​രു​ന്നു.​
ര​ണ്ടാ​മ​തും ക​ന്നു​കാ​ലി​ക​ൾ മോ​ഷ​ണം പോ​യ​തോ​ടെ പോ​ലീ​സ് സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ്ടാ​വി​നെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ കി​ട്ടി​യ​ത് .
തു​ട​ർ​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​കു​ന്ന​ത്.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡു ചെ​യ്തു.