പാ​ലോ​ട് 11 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, August 12, 2020 11:30 PM IST
പാ​ലോ​ട്: സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്ക് പാ​ലോ​ട് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​ർ, ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ, ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​ർ എ​ന്നി​ങ്ങ​നെ 70 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ത്തി​യ​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ വ​ട്ട​പ്പാ​റ എ​സ്‌​യു​ടി​യി​ലെ ഐ​സ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ലേ​യ്ക്ക് മാ​റ്റി. ഇ​തി​ൽ ര​ണ്ട് പേ​ർ നേ​ര​ത്തേ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ മാ​താ​പി​താ​ക്ക​ളാ​ണ്. മ​റ്റു​ള്ള​വ​ർ പ്ലാ​വ​റ​യി​ലു​ള്ള പ​ല​വ്യ​ഞ്ജ​ന മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്. ഈ ​സ്ഥാ​പ​ന​വും രോ​ഗ​ബാ​ധി​ത​ർ സ​ന്ദ​ർ​ശി​ച്ച പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ചി​കി​ത്സാ കേ​ന്ദ്ര​വും അ​ട​ച്ചു. രോ​ഗ​ബാ​ധി​ത​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ്ഥാ​പ​ന​ത്തി​ൽ സ​ന്ദ​ർ​ശി​ച്ച​വ​രും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് പി​ന്നീ​ട് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ണു വി​മു​ക്ത പ്ര​വ​ർ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ഞ്ചാ​യ​ത്ത് ന​ട​ത്തും.
ഇ​ന്ന് രാ​വി​ലെ പാ​ലോ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ സ്ഥാ​പ​ന​ത്തി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രേ​യും സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ​വ​രേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പാ​ലോ​ട് സി​ഐ സി.​കെ. മ​നോ​ജും അ​റി​യി​ച്ചു.