ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ്മ​രി​ച്ചു
Saturday, August 15, 2020 12:55 AM IST
വി​ഴി​ഞ്ഞം : കോ​വ​ളം ബൈ​പാ​സി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു.​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൊ​ട്ട​മൂ​ട് പ​റ​മ്പി​ക്കോ​ണം അ​ന​ന്ത വി​ലാ​സ​ത്തി​ൽ കെ.​വാ​മ​ദേ​വ​ന്‍റെ​യും സി.​അം​ബി​കാ​കു​മാ​രി​യു​ടെ​യും മ​ക​ൻ എ.​വി.​അ​മ​ൽ​ദേ​വ് (25) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ മ​രി​ച്ച​ത്.

ഇ​യാ​ൾ​ക്കൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശ​ര​ത്,ഷി​ജു എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള​ള​ത്.​വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ബൈ​പാ​സി​ലെ പോ​റോ​ഡ് ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​ത് കാ​ര​ണം യാ​ത്ര​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ത്ത റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ റോ​ഡി​ന് കു​റു​കെ മൂ​ന്ന​ടി​യോ​ളം പൊ​ക്ക​ത്തി​ൽ ച​ല്ലി കൂ​ട്ടി​യി​ട്ടി​രു​ന്നു.​ഇ​തി​ന് മു​ക​ളി​ലൂ​ടെ ബൈ​ക്ക്ഓ​ടി​ക്ക​വെ​യാ​ണ് അ​പ​ക​ട​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​വ​ളം പോ​ലീ​സെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ങ്കി​ലും അ​മ​ൽ​ദേ​വ് രാ​വി​ലെ 5.45ഓ​ടെ മ​രി​ച്ചു.​മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​യ്ക്ക് ശേ​ഷ​മെ വി​ട്ടു​ന​ൽ​കു​ക​യു​ള​ളു​വെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.​മ​രി​ച്ച അ​മ​ൽ ദേ​വ് വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്.​എ.​വി.​വി​മ​ൽ​ദേ​വ്,എ.​വി.​വി​നീ​ത് ദേ​വ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കോ​വ​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.