കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Saturday, August 15, 2020 12:55 AM IST
ശ്രീ​കാ​ര്യം : കോ​വി​ഡ് ബാ​ധി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു.​വ​ലി​യ വേ​ളി തൈ​വി​ളാ​കം ഹൗ​സി​ൽ സ്റ്റാ​ൻ​സി​ലാ​സ് (80) ആ​ണ് കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് മ​രി​ച്ച​ത്. നേ​ര​ത്തേ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. ഭാ​ര്യ: മേ​മ സ്റ്റാ​ൻ​സി​ലാ​സ്. മ​ക്ക​ൾ: ജ​യ, വി​ക്ടോ​റി​യ, മ​ഡോ​ണ.

ക​ഴ​ക്കൂ​ട്ടം :പ​ള്ളി​പ്പു​റം ക​രി​ച്ചാ​റ തു​മ്പ​ത്തു വീ​ട്ടി​ൽ സു​രേ​ന്ദ്ര​ന് ( 62 ) കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നു മ​ര​ണാ​ന​ന്ത​രം സ്ഥി​രീ​ക​രി​ച്ചു. വൃ​ക്ക​രോ​ഗി​യാ​യ ഇ​ദ്ദേ​ഹ​ത്തെ ഡ​യാ​ലി​സി​സി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​ദ്യം കോ​വി​ഡ് പോ​സി​റ്റീ​വ എ​ന്നും പി​ന്നീ​ട് നെ​ഗ​റ്റീ​വ് എ​ന്നും പ​രി​ശോ​ധ​ന​ക​ളി​ൽ ക​ണ്ടി​രു​ന്നു. 12നാ​ണ് മ​രി​ച്ച​ത്. മൂ​ന്നാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ലം 13ന് ​വ​ന്ന​പ്പോ​ൾ പോ​സി​റ്റീ​വ് എ​ന്നാ​ണു ക​ണ്ട​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് വ്യാ​ഴാ​ഴ്ച​ത​ന്നെ തൈ​ക്കാ​ട് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. മ​രു​മ​ക്ക​ൾ താ​മ​സി​ക്കു​ന്ന വേ​ളി മാ​ധ​വ​പു​ര​ത്തെ മേ​ൽ​വി​ലാ​സ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ കൊ​ടു​ത്തി​രു​ന്ന​ത്.

ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് മ​ധ്യ​വ​യ​സ​ക്ൻ മ​രി​ച്ചു. കൊ​ട്ടി​യം സി​താ​ര ജം​ഗ്ഷ​ൻ സു​ദ​ർ​ശ​ന വീ​ട്ടി​ൽ മ​ണി​ലാ​ൽ (50) ആ​ണ് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. പ​ക്ഷാ​ഘാ​ത​വും മ​റ്റ് രോ​ഗ​ങ്ങ​ളും മൂ​ലം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലും പി​ന്നീ​ട് കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്ര​യി​ൽ ചി​കി​ത്സ​യി​ലു​മാ​യി​രു​ന്നു.

കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൻ നി​ന്നും പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ​യും സ​ഹോ​ദ​രി​യു​മു​ണ്ട്.