കോ​വ​ളം തീ​ര​ത്തെ ക​ട​ൽ വി​ഴു​ങ്ങി
Wednesday, September 16, 2020 11:02 PM IST
വി​ഴി​ഞ്ഞം : കോ​വ​ളം ബീ​ച്ചി​ൽ ഭീ​മ​ൻ തി​ര​മാ​ല​ക​ൾ നാ​ശം വി​ത​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ഉ​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ലാ​ണ് കോ​വ​ളം തീ​ര​ത്തെ ഇ​ട​ക്ക​ല്ലി​ലും സീ ​റോ​ക്ക് ബീ​ച്ചി​ലും വ​ലി​യ​തോ​തി​ൽ നാ​ശം സം​ഭ​വി​ച്ച​ത്. പ്ര​ക്ഷു​ബ്ധ​മാ​യ ക​ട​ൽ ബീ​ച്ചി​ലെ പ്ര​ധാ​ന ന​ട​പ്പാ​ത​യും സു​ര​ക്ഷാ ഭി​ത്തി​യും ത​ക​ർ​ത്തു. ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്നു നി​ന്ന തെ​ങ്ങു​ക​ളും ക​ട​ലെ​ടു​ത്തു. ന​ട​പ്പാ​ത ത​ർ​ന്ന​തോ​ടെ തീ​ര​ത്തെ ര​ണ്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും ഒ​രു ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ പോ​സ്റ്റും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.

ഇ​രു​പ​തു വ​ർ​ഷ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബീ​ച്ചി​ൽ കടലാക്രമണ ത്തിൽ ഇ​ത്ര​യേ​റെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് ഇ​വി​ട​ത്തു​കാ​ർ പ​റ​യു​ന്ന​ത്. ക​ട​ൽ​ക്ഷോ​ഭം ഈ​രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ കോ​വ​ളം ബീ​ച്ച് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​മെ​ന്നും ലൈ​റ്റ് ഹൗ​സ് ബീ​ച്ച് മു​ത​ൽ സീ ​റോ​ക്ക് ബീ​ച്ച് വ​രെ​യു​ള്ള ഹോ​ട്ട​ൽ, റ​സ്റ്റ​റ​ന്‍റ് അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളും അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ടൂ​റി​സം പ്രൊ​ട്ട​ക്‌​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ് വൈ​ദ്യു​തി ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ, ടൂ​റി​സം ഓ​ഫീ​സ​ർ, കോ​വ​ളം പോ​ലീ​സ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​യി​രു​ത്തി.​അ​പ​ക​ട ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ബീ​ച്ചി​ലെ വൈ​ദ്യു​ത ബ​ന്ധം താ​ത്കാ​ലി​ക​മാ​യി വിഛേ​ദി​ച്ചി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​മ്പ് ഗ്രോ​വ് ബീ​ച്ചി​ലും ക​ട​ൽ
നാ​ശം വി​ത​ച്ചി​രു​ന്നു.