ട്രി​ബ്യൂ​ണ​ൽ ഇ​ട​പെ​ട്ടു; ഡോ. ​പ്രേ​മ​ല​ത കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ചാ​ർ​ജെ​ടു​ത്തു
Wednesday, September 16, 2020 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ നി​യ​മ​ന​ത്തി​നു​ള്ള സെ​ല​ക്‌ഷ​ൻ ക​മ്മി​റ്റി നി​ര​സി​ച്ച തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​പ്രേ​മ​ല​ത​യെ ട്രിബ്യൂ ണൽ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി നി​യ​മി​ച്ചു​കൊ​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.
ലോ ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യു​ള്ള സെ​ല​ക്‌ഷൻ ക​മ്മി​റ്റി നി​ര​സി​ച്ച​തി​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ. ​ബി. പ്രേ​മ​ല​ത, അ​ഡ്വ. വ​ഴു​ത​ക്കാ​ട് ന​രേ​ന്ദ്ര​ൻ മു​ഖാ​ന്തി​രം കേ​ര​ളാ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രിബ്യൂ​ണ​ലി​ൽ കേസ് ഫ​യ​ൽ ചെ​യ്തു. കേ​സി​ൽ വാ​ദംകേ​ട്ട ട്രിബ്യൂ​ണ​ൽ മെ​ന്പ​ർ​മാ​രാ​യ ബെ​ന്നി ഗ​ർ​വാ​സി​സ്, രാ​ജേ​ഷ് ദി​വാ​ൻ എ​ന്നി​വ​രു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഇവരെ പ്രി​ൻ​സി​പ്പ​ൽ ആ​യി നി​യ​മ​നം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഗ​വ​ണ്‍​മെ​ന്‍റി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 31.05.2021 റി​ട്ട​യ​ർ ചെ​യ്യു​ന്ന പ്രേ​മ​ല​ത​യു​ടെ പ്രി​ൻ​സി​പ്പ​ൽ നി​യ​മ​നം 19.11.2019-ൽ ​കൂ​ടി​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് നി​ര​സി​ച്ച​ത്.
ട്രിബൂ​ണ​ൽ ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ലോ ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വി​ലൂ​ടെ നി​യ​മ​നം ല​ഭി​ച്ച ഡോ. ​പ്രേ​മ​ല​ത ഇ​ന്നലെ ചാ​ർ​ജെടു​ത്തു.