ഓ​ൾ സെ​യി​ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ൾ ക​ലോ​ത്സ​വം - ടാ​ല​ൻ​ഷ്യ 2K20
Wednesday, September 16, 2020 11:05 PM IST
വി​തു​ര : കൊ​റോ​ണ എ​ന്ന മ​ഹാ​മാ​രി​യ്ക്ക് മു​ൻ​പി​ൽ ലോ​കം പ​ക​ച്ചു നി​ൽ​ക്കു​മ്പോ​ഴും കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള വേ​ദി​യൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഓ​ൾ സെ​യി​ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ൾ 17,18,19 തീ​യ​തി​ക​ളി​ലാ​യി ഓ​ൺ ലൈ​ൻ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. പ്ര​ശ​സ്ത സി​നി​മാ​താ​രം ബി​ജു മേ​നോ​ൻ മു​ഖ്യാ​തി​ഥി​യാ​കും.

കാ​ർ
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

വെ​ഞ്ഞാ​റ​മൂ​ട് : കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ വ​ശ​ത്തി​ടി​ച്ച് നി​ന്നു. ആ​ള​പാ​യ​മി​ല്ല. വെ​ഞ്ഞാ​റ​മൂ​ട് മു​ക്കു​ന്നൂ​രി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു അ​പ​ക​ടം. വാ​ള​ക്കാ​ട് ഭാ​ഗ​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ സം​ഭ​വ സ്ഥ​ല​ത്തു വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ വ​ശ​ത്ത് ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ൻ വ​ശം ഭാ​ഗിക​മാ​യി ത​ക​ർ​ന്നു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.