ആ​ധു​നി​ക​വ​ത്ക​രി​ച്ച റോ​ഡി​ൽ കു​ണ്ടും കു​ഴി​യും
Wednesday, September 16, 2020 11:05 PM IST
കാ​ട്ടാ​ക്ക​ട: ആ​ധു​നി​ക​വ​ത്ക​രി​ച്ച റോ​ഡി​ൽ കു​ണ്ടും കു​ഴി​യും. കാ​ട്ടാ​ക്ക​ട- കോ​ട്ടൂ​ർ പാ​ത​യി​ലാ​ണ് ഈ ​അ​വ​സ്ഥ. കു​ഴി​ക​ൾ നി​റ​ഞ്ഞ​തോ​ടെ വാ​ഹ​ന​യാ​ത്ര ദു​രി​ത​മാ​കു​ന്നു. കൈ​ത​ക്കോ​ണം, മി​നി​ന​ഗ​ർ, പൂ​വ​ച്ച​ൽ, പേ​ഴും​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് റോ​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ കാ​പ്പു​കാ​ട് ആ​ന പ​രി​പാ​ല​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​നു​ള്ള പാ​ത​യാ​ണി​ത്.

കാ​ട്ടാ​ക്ക​ട നി​ന്നും നെ​ടു​മ​ങ്ങാ​ട്ടേ​യ്ക്കു പോ​കു​ന്ന ഒ​രു റോ​ഡു കൂ​ടി​യാ​ണി​ത്. മ​ല​യോ​ര വാ​സി​ക​ൾ​ക്ക് ന​ഗ​ര​ത്തി​ലെ​ത്താ​നു​ള്ള റോ​ഡി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന പൊ​തു​മ​രാ​മ​ത്ത് റോ​ഡ് കൂ​ടി​യാ​ണി​ത്. ഏ​ഴു​വ​ർ​ഷ​ത്തോ​ളം മു​മ്പ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ച റോ​ഡി​ലെ ഭൂ​രി​ഭാ​ഗം സ്ഥ​ല​ത്തും വ​ലി​യ കു​ഴി​ക​ളാ​ണ്. മ​ഴ​ക്കാ​ല​ത്ത് ഈ ​കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ഴു​ന്ന​ത് പ​തി​വാ​ണ്. അ​ടു​ത്തി​ടെ ശ്രീ​കൃ​ഷ്ണ​പു​ര​ത്തി​ന​ടു​ത്ത് ത​ടി ക​യ​റ്റി​വ​ന്ന ലോ​റി കു​ഴി​യി​ൽ​വീ​ണ് മ​റി​ഞ്ഞി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും.