ഉമ്മൻചാണ്ടി @ 50; സു​വ​ർ​ണ വൃ​ക്ഷ​ങ്ങ​ൾ​ന​ട്ട് ഐ​എ​ൻ​ടി​യു​സി
Friday, September 18, 2020 12:46 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി നി​യ​മ​സ​ഭ​യി​ൽ അ​ര​നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന ഒ​രു വ​ർ​ഷം നീ​ണ്ടു നി​ല്ക്കു​ന്ന വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള " 50 സു​വ​ർ​ണ വൃ​ക്ഷ​ങ്ങ​ൾ " എ​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ൻ ഡോ: ​ജോ​ർ​ജ്ജ് ഓ​ണ​ക്കൂ​ർ വീ​ട്ടു​വ​ള​പ്പി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ​ടീ​യ, ആ​രോ​ഗ്യ​മേ​ഖ​ല​ക​ളി​ലെ 50 പ്ര​മു​ഖ വ്യ​ക്തി​ക​ൾ അ​വ​രു​ടെ വീ​ട്ടു​വ​ള​പ്പി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്നും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ പ​റ​ഞ്ഞു.

ഡോ. ​ഓ​ണ​ക്കൂ​റി​ന്‍റെ വ​സ​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ,അ​ഡ്വ. ചാ​രാ​ച്ചി​റ രാ​ജീ​വ്, കെ.​എം.​അ​ബ്ദു​ൽ സ​ലാം, എം.​ജെ.​തോ​മ​സ്, എ.​എ​സ്.​ച​ന്ദ്ര പ്ര​കാ​ശ്, സു​ഭാ​ഷ്, വി​ശാ​ഖ്, ജോ​യി പ​റ​ണ്ടോ​ട്, ഓ​ണ​ക്കൂ​റി​ന്‍റെ സ​ഹ​ധ​ർ​മി​ണി വ​ത്സാ ജോ​ർ​ജ്, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.