ഡോ.​ക​ലാ​മി​ന്‍റെ പേ​രി​ല്‍ പു​ത്ത​ന്‍ ക​ളി​ക്ക​ളം
Friday, September 18, 2020 12:47 AM IST
നെ​ടു​മ​ങ്ങാ​ട്: കാ​യി​ക മോ​ഹ​ങ്ങ​ള്‍​ക്ക് പു​ത്ത​ന്‍ പ്ര​തീ​ക്ഷ​യേ​കി ആ​ര്യ​നാ​ട് ആ​ന​ന്ദേ​ശ്വ​ര​ത്ത് ഡോ.​എ.​പി.​ജെ.​അ​ബ്ദു​ള്‍ ക​ലാ​മി​ന്‍റെ പേ​രി​ല്‍ പു​തി​യ ക​ളി​ക്ക​ള​മൊ​രു​ങ്ങു​ന്നു. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ട​ന്‍​ത​ന്നെ നാ​ടി​നു സ​മ​ര്‍​പ്പി​ക്കും. കാ​യി​ക​രം​ഗ​ത്ത് ഒ​ട്ട​ന​വ​ധി പ്ര​തി​ഭ​ക​ളെ വാ​ര്‍​ത്തെ​ടു​ത്ത ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ​സം​രം​ഭ​മാ​ണ് പു​ത്ത​ന്‍​സ്റ്റേ​ഡി​യം. നി​ര്‍​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ എ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് നാ​ട്ടി​ലെ കാ​യി​ക​പ്രേ​മി​ക​ള്‍. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 64 സെ​ന്‍റി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ റൂ​റ​ല്‍ അ​ര്‍​ബ​ന്‍ മി​ഷ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഒ​രു​കോ​ടി ചെ​ല​വി​ട്ട് നി​ര്‍​മി​ക്കു​ന്ന ക​ളി​ക്ക​ള​ത്തി​ല്‍ ഇ​ന്‍​ഡോ​ര്‍‌​സ്റ്റേ​ഡി​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ശാ​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.

താ​ലൂ​ക്കി​ലെ ഏ​റ്റ​വും പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​മാ​യ ആ​ര്യ​നാ​ട് നി​ന്നും ദേ​ശീ​യ​അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ല്‍ കാ​യി​ക താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ ക​ളി​ക്ക​ളം നി​ര്‍​മി​ക്കു​ന്ന​ത്. അ​തി​നാ​യി ക്രി​ക്ക​റ്റ്, ഫു​ട്‌​ബോ​ള്‍, ബാ​ഡ്മി​ന്‍റൺ തു​ട​ങ്ങി​യ​വ​യി​ല്‍ പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​ന​മേ​ര്‍​പ്പെ​ടു​ത്തും.

5000-സ്‌​ക്വ​യ​ര്‍ ഫീ​റ്റി​ല്‍ നി​ര്‍​മി​ക്കു​ന്ന ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ളി​ക്ക​ള​ങ്ങ​ള്‍ പ​ല​താ​ണ്. മൂ​ന്നു ബാ​ഡ്മി​ന്‍റ​ൺ കോ​ര്‍​ട്ട്, ഒ​രു വോ​ളി​ബാ​ള്‍ കോ​ര്‍​ട്ട്, ഒ​രു ബാ​സ്‌​ക്ക​റ്റ് ബാ​ള്‍ കോ​ര്‍​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​ത്. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി ക​ളി​ക്കാ​ര്‍​ക്ക് ഇ​വ ഉ​പ​യോ​ഗി​ക്കാം. ഇ​ന്‍​ഡോ​റി​ന് പു​റ​ത്താ​യു​ള്ള സ്ഥ​ല​ത്തി​ല്‍ ഒ​രു ഫു​ട്‌​ബോ​ള്‍ കോ​ര്‍​ട്ട്, അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​ത്തി​ല്‍ ഐ​സി​സി അം​ഗീ​ക​രി​ച്ച ര​ണ്ട് ക്രി​ക്ക​റ്റ് പ്രാ​ക്ടീ​സ് ഫ്‌​ള​ക്‌​സ് പി​ച്ചും ഒ​രു​ക്കും.

പി​എ​സ്‌​എ​സി പ​രീ​ക്ഷ​ക​ളി​ലെ വി​വി​ധ ലി​സ്റ്റു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഉ​ദ്ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ക്കാ​യി കാ​യി​ക പ​രി​ശീ​ല​നം ന​ല്‍​കും. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു പ​രി​ശീ​ല​ക​നെ നി​യ​മി​ക്കും. ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഒ​രാ​ള്‍ പോ​ലും കാ​യി​ക പ​രീ​ക്ഷ​യി​ല്‍ പ​രാ​ജ​യ​പ്പെ​ടാ​ന്‍ പാ​ടി​ല്ല എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ഞ്ചാ​യ​ത്തി​നു​ള്ള​ത്.