നാ​വാ​യി​ക്കു​ളം സ​ബ് ര​ജി​സ്റ്റാ​ര്‍ ഓ​ഫീ​സ് മ​ന്ദി​രോ​ദ്ഘാ​ട​നം
Friday, September 18, 2020 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​വാ​യി​ക്കു​ള​ത്തെ പു​തി​യ സ​ബ് ര​ജി​സ്റ്റാ​ര്‍ ഓ​ഫീ​സ് മ​ന്ദി​രം ഇ​ന്നു രാ​വി​ലെ 11-ന് ​പൊ​തു​മ​രാ​മ​ത്ത്, ര​ജി​സ്ട്രേ​ഷ​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ബ് ര​ജി​സ്ട്രാ​ര്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി. ​ജോ​യ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി മു​ഖ്യ അ​തി​ഥി​യാ​യി​രി​ക്കും. കി​ഫ്ബി വ​ഴി അ​നു​വ​ദി​ച്ച 1.28 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. കേ​ര​ള ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ചു​മ​ത​ല​യി​ല്‍ നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന് മൂ​ന്നു നി​ല​ക​ളി​ലാ​യി 7524 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​സ്തീ​ര്‍​ണം ഉ​ണ്ട്.