സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ൾ ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ലാ​ക്കും : മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Friday, September 18, 2020 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സു​ക​ൾ ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. നാ​വാ​യി​ക്കു​ളം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന്‍റെ പു​തി​യ മ​ന്ദി​രം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
​പു​തി​യ കാ​ലം പു​തി​യ സേ​വ​നം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ്. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ മെ​ച്ച​പ്പെ​ട്ട സേ​വ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​കി​ഫ്ബി​യി​ൽ നി​ന്ന് 1.37 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മൂ​ന്നു​നി​ല​ക​ളി​ലാ​യി മ​ന്ദി​ര നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
കേ​ര​ള ക​ൺ​സ്ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​നാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.​സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി. ​ജോ​യ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഷൈ​ജു​ദേ​വ്, നാ​വാ​യി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ത​മ്പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ഷാ​ജ​ഹാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം നി​സാ നി​സാ​ർ, വാ​ർ​ഡ് അം​ഗം ബി.​കെ.​പ്ര​സാ​ദ്, ര​ജി​സ്ട്രേ​ഷ​ൻ ജോ​യി​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ പി. ​കെ. സാ​ജ​ൻ കു​മാ​ർ, ക​ൺ​സ്ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ റീ​ജ​ണ​ൽ മാ​നേ​ജ​ർ എ. ​ഗീ​ത, ജി​ല്ലാ ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ ) പി. ​പി. നൈ​നാ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.