കോ​വി​ഡി​നെ തോ​ൽ​പി​ച്ച് ടൈ​റ്റ​സ് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി
Friday, September 18, 2020 11:06 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ടൈ​റ്റ​സ് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി. 75 ദി​വ​സം നീ​ണ്ട ചി​കി​ത്സ​യ്ക്കി​ട​യി​ൽ 43 ദി​വ​സ​വും വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന ടൈറ്റസ് ജീ​വി​ത​ത്തെ വീ​ണ്ടെ ടു​ക്കു​ന്പോ​ൾ അ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ കോ​വി​ഡ് ചി​കി​ത്സാ രം​ഗ​ത്തെ അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​ത്ഭു​ത ക​ഥ കൂ​ടി​യാ​കു​ന്നു.
ശാ​സ്താം​കോ​ട്ട ആ​ഞ്ഞി​ലി​മൂ​ട് മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ വ്യാ​പാ​രി​യാ​യി​രു​ന്നു ശാ​സ്താം​കോ​ട്ട പ​ള്ളി​ശേ​രി​ക്ക​ൽ ബ​ഥേ​ൽ തെ​ൻ​ഗം വീ​ട്ടി​ൽ ടൈ​റ്റ​സ് (52). ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​നാ​ണ് കോ​വി​ഡ് രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​രു​ന്ന ടൈ​റ്റ​സി​നെ ശ്വാ​സ​കോ​ശ​വി​ഭാ​ഗം ഐ​സി​യു​വി​ലേ​ക്ക് ഉ​ട​ൻ ത​ന്നെ മാ​റ്റി, അ​ടു​ത്ത ദി​വ​സം ത​ന്നെ വെ​ൻ​റി​ലേ​റ്റ​റി​ലേ​ക്കും. നീ​ണ്ട 43 ദി​വ​സം വെ​ൻ​റി​ലേ​റ്റ​റി​ൽ തു​ട​ർ​ന്നു. ഇ​തി​ൽ 20 ദി​വ​സ​വും കോ​മാ അ​വ​സ്ഥ​യി​ലും. ര​ണ്ട ു ത​വ​ണ പ്ലാ​സ്മാ തെ​റാ​പ്പി ന​ട​ത്തി. മു​പ്പ​തോ​ളം ത​വ​ണ ഡ​യാ​ലി​സി​സി​നു വി​ധേ​യ​നാ​യി. ഒ​ടു​വി​ൽ 72 ദി​വ​സ​ത്തി​നു ശേ​ഷം ആ​രോ​ഗ്യം വീ​ണ്ടെ ടു​ത്ത് ടൈ​റ്റ​സ് ഐ​സി​യു​വി​ൽ പു​റ​ത്തെ​ത്തു​ന്പോ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ചി​ല​വ​ഴി​ക്കേ​ണ്ട ി വ​ന്ന​ത് 32 ല​ക്ഷം രൂ​പ.
കോ​വി​ഡ് ചി​കി​ത്സാ​രം​ഗ​ത്ത് സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ വ​കു​പ്പി​ന് അ​ഭി​മാ​ന​വും യ​ശ​സും പ​ക​രു​ക​യാ​ണ് പാ​രി​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഈ ​കോ​വി​ഡ് ചി​കി​ത്സ. ഒ​പ്പം പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ വി​ജ​യ​കി​രീ​ടം കൂ​ടി​യാ​കു​ന്നു ഈ ​മ​നു​ഷ്യ​ന്‍റെ അ​തി​ജീ​വ​നം.
രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ടൈ​റ്റ​സി​ന്‍റെ ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട ് ഡോ.​ഹ​ബീ​ബ് ന​സീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​സി​ൻ, ശ്വാ​സ​കോ​ശ​വി​ഭാ​ഗം, അ​ന​സ്തേ​ഷ്യ, ഇ​എ​ൻ​ടി ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ദ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ത്തെ നി​യോ​ഗി​ച്ചു. നി​ര​ന്ത​രം മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് രോ​ഗി​യു​ടെ സ്ഥി​തി അ​വ​ലോ​ക​നം ചെ​യ്തു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ വി​ല​യു​ള്ള ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ൾ ന​ൽ​കി. ര​ണ്ട ് ത​വ​ണ പ്ലാ​സ്മ തെ​റാ​പ്പി ചി​കി​ത്സ ന​ട​ത്തി.
ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ പ​ല​തും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി, വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി, മ​റ്റ് പ​ല രോ​ഗ​ങ്ങ​ളും ബാ​ധി​ച്ചി​രു​ന്ന ടൈ​റ്റ​സി​ന് 30 ത​വ​ണ വെ​ൻ​റി​ലേ​റ്റ​റി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തി. ആ​റ് ല​ക്ഷ​ത്തി​ലേ​റെ രു​പ ഇ​തി​ന് വേ​ണ്ടി മാ​ത്ര​മാ​യി വി​നി​യോ​ഗി​ക്കേ​ണ്ടി വ​ന്നുചി​കി​ത്സ​യി​ലൂ​ടെ കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യെ​ങ്കി​ലും ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം വെ​ന്‍റിലേ​റ്റ​റി​ൽ ത​ന്നെ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. 67 ദി​വ​സം ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണം ട്യൂ​ബ് വ​ഴി​യാ​ണ് ന​ല്കി​യ​ത്. ചി​ട്ട​യാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും മൂ​ലം ക​ഴി​ഞ്ഞ മാ​സം 17 ന് ​വെ​ന്‍റിലേ​റ്റ​റി​ൽ നി​ന്നും മാ​റ്റി. 20 ന് ​ഐ​സി​യു​വി​ൽ നി​ന്നും പു​റ​ത്തേ​ക്ക് മാ​റ്റി.
ഫി​സി​യോ തെ​റാ​പ്പി ചി​കി​ത്സ​യി​ലൂ​ടെ ച​ല​ന​ശേ​ഷി​യും സം​സാ​ര​ശേ​ഷി​യും വീ​ണ്ടെ ടു​ക്കാ​ൻ ക​ഴി​ഞ്ഞു. 72 ദി​വ​സം നീ​ണ്ട ചി​കി​ത്സ​യി​ലൂ​ടെ ടൈ​റ്റ​സി​ന് പു​ന​ർ​ജ​ന്മം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ര​യേ​റെ സ​ങ്കീ​ർ​ണാ​വ​സ്ഥ​യി​ലാ​യ ഒ​രു കോ​വി​ഡ് രോ​ഗി​ക്ക് പു​തു​ജീ​വ​ൻ ന​ല്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ചാ​രി​താ​ർ​ത്ഥ്യ​ത്തി​ലാ​ണ് പാ​രിപ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളജി​ലെ ഡോ​ക്ട​ർ​മാ​രും നേ​ഴ്സു​മാ​രും പാ​രാമെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും.
ഇ​വ​രു​ടെ ആ​ത്മാ​ർ​ഥമാ​യ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും കോ​വി​ഡ് ചി​കി​ത്സാ​രം​ഗ​ത്ത് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ശേ​ഷി​യും യ​ശ​സും ഒ​രി​ക്ക​ൽ കൂ​ടി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്.