ന​ഗ​രൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം
Saturday, September 19, 2020 11:23 PM IST
തി​രു​വ​ന​ന്ത​പു​രം:​ ന​ഗ​രൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ബി. സ​ത്യ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ആ​ർ​ദ്രം പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ന​ഗ​രൂ​ർ ആ​ൽ​ത്ത​റ​മൂ​ട് പ​ഴ​യ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്ത് വ​ക 30 സെ​ന്‍റ് സ്ഥ​ല​ത്താ​ണു പു​തി​യ കെ​ട്ടി​ടം.

വെ​യി​റ്റിം​ഗ് ഏ​രി​യ, ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ, ന​ഴ്സി​ഗ് സ്റ്റേ​ഷ​ൻ, ഡോ​ക്ട​ഴ്സ് റൂം, ​ലാ​ബ് തു​ട​ങ്ങി എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്.​ദി​വ​സേ​ന​യു​ള്ള ഒ​പി​ക്കു പു​റ​മെ തി​ങ്ക​ൾ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ജീ​വി​ത​ശൈ​ലീ രോ​ഗ ക്ലി​നി​ക്ക്, ബു​ധ​നാ​ഴ്ച പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്ക്, വ്യാ​ഴാ​ഴ്ച മാ​ന​സി​ക രോ​ഗ ചി​കി​ത്സ, കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക ക്ലി​നി​ക്ക് എ​ന്നി​വ ഇ​വി​ടെ​യു​ണ്ടാ​കും .ബി. ​സ​ത്യ​ൻ എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ഘു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡി. ​സ്മി​ത, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ. ശാ​ലി​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഷീ​ബ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​സു​ഗ​ത​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.