വെ​ഞ്ഞാ​റ​മൂട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: കോ​ണ്‍​ഗ്ര​സ്
Saturday, September 19, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മ്മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ജി​ല്ല​യി​ൽ 2000 കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തി. ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ര​ണ്ട ു സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും, സ​ർ​ക്കാ​ർ പ്ര​തി​സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന കേ​സു​ക​ളി​ൽ നി​ന്നു ശ്ര​ദ്ധ വ​ഴി തി​രി​ച്ചു വി​ടാ​നാ​ണ് കോ​ണ്‍​ഗ്ര​സി​നെ​തി​രേ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം. സി​ബി​ഐ അ​ന്വേ​ഷി​ച്ചാ​ൽ ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ് അ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും കൂ​ടു​ത​ൽ സി​പി​എം​കാ​ർ പ്ര​തി​സ്ഥാ​ന​ത്തു വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ന​ട​ന്ന​ത്. ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ വ​ർ​ഗീ​യ​ത ഉ​ള​ക്കി​വി​ട്ട് ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള​ള സി​പി​എ​മ്മി​ന്‍റെ പാ​ഴ്ശ്ര​മം വി​ല​പ്പോ​വി​ല്ല. സ​ർ​ക്കാ​രി​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന​വ​രെ പ്രാ​കൃ​ത​മാ​യി അ​ടി​ച്ച​മ​ർ​ത്താ​ൻ പോ​ലീ​സി​നെ അ​നു​വ​ദി​ക്കി​ല്ല.

സ​മ​രം ചെ​യ്യു​ന്ന ചെ​റു​പ്പ​ക്കാ​രു​ടെ ഭാ​വി ത​ക​ർ​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് മാ​ര​ക​മാ​യി മ​ർ​ദി​ക്കു​ന്ന​ത്. രാ​ജ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ള​ള​ക്ക​ട​ത്തു​കാ​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും എ​കെ​ജി സെ​ന്‍റ​റും മാ​റി​യെ​ന്നും സി​പി​എ​മ്മി​ന്‍റെ ശേ​ഷ​ക്രി​യ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടേ​തെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​സ്.​ശി​വ​കു​മാ​ർ എം​എ​ൽ​എ, പാ​ലോ​ട് ര​വി, കെ.​പി.​അ​നി​ൽ​കു​മാ​ർ, വി​ജ​യ​ൻ​തോ​മ​സ്, മു​ട​വ​ൻ​മു​ക​ൾ ര​വി, ആ​ർ.​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​എം.​ന​സീ​ർ, ജി.​വി.​ഹ​രി, ആ​ർ.​വി.​രാ​ജേ​ഷ്, എം.​ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ആ​ർ.​ഹ​രി​കു​മാ​ർ, പാ​ള​യം ഉ​ദ​യ​ൻ, ആ​ർ.​ജ​യ​ച​ന്ദ്ര​ൻ, ക​ട​കം​പ​ള​ളി ഹ​രി​ദാ​സ്, വ​ലി​യ​ശാ​ല പ​ര​മേ​ശ്വ​ര​ൻ​നാ​യ​ർ, സു​ധീ​ർ​ഷാ പാ​ലോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട്: കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​നാ​ട് , പു​ത്ത​ൻ​പാ​ലം, ചു​ള്ളി​മാ​നൂ​ർ, വ​ഞ്ചു​വം എ​ന്നി​വി​ട​ങ്ങ​ളി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.​ആ​നാ​ട്ട് കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​ത്ത​ൻ​പാ​ലം വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ വാ​മ​ന​പു​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഹു​മ​യൂ​ൺ ക​ബീ​ർ, ചു​ള്ളി​മാ​നൂ​രി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മു​ജീ​ബ്, വ​ഞ്ചു​വം ജം​ഗ്ഷ​നി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. ബാ​ജി​ലാ​ൽ എ​ന്നി​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. ജെ. ​മ​ഞ്ജു, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​ൻ. ഗി​രി, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, അ​ക്ബ​ർ ഷാ​ൻ, ഉ​ഷ കു​മാ​രി, വ​ഞ്ചു​വം അ​മീ​ർ, വേ​ല​പ്പ​ൻ​നാ​യ​ർ,പാ​ണ​യം സ​ലാം, മ​ജീ​ദ്, പു​ത്ത​ൻ​പാ​ലം ഷ​ഹീ​ദ്, ദാ​മോ​ദ​ര​ൻ നാ​യ​ർ, ക​ല്ല​ട​ക്കു​ന്ന് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു

വെ​ള്ള​റ​ട: മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ രാ​ജി​വ​യ്ക്കു​ക ,വെ​ഞ്ഞാ​റ​മൂ​ട് കൊ​ല​പാ​ത​കം സി​ബി ഐ ​അ​ന്വേ​ഷി​ക്കു​ക, അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണ​ത്തി​ലെ അ​ഴി​മ​തി​യി​ല്‍ കു​റ്റ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് അ​മ്പൂ​രി മ​ണ്ഡ​ലം ക​മ്മി​റ്റി അ​മ്പൂ​രി ജം‌‌​ഗ്ഷ​നി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ന്‍​സ​ജി​ത റ​സ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​ജ​യ​ച​ന്ദ്ര​ന്‍, പി.​എം.​ഹ​നീ​ഫ,ജോ​സ് മാ​ത്യു പോ​ള​ക്ക​ന്‍ , യ​ശോ​ധ​ര​ന്‍ സ​ത്യ​ന്‍, പ​ന്ത ഷാ​ജി, ഷൈ​ന്‍ സി​ജാ​ര്‍, അ​സീ​സ്, അ​മ്പൂ​രി ജ​യ​ന്‍, ബി​നു, അ​ലി​സ്റ്റാ​ര്‍, ലാ​ലി ജോ​ണ്‍, നൈ​നാ​ന്‍, വ​ത്സ​ലാ രാ​ജു , രാ​ജു, പു​ഷ്ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.