ഷി​ജി​ന​യ്ക്കും കു​ടും​ബ​ത്തി​നും വീ​ട് ഒ​രു​ങ്ങു​ന്നു
Monday, September 21, 2020 12:00 AM IST
വി​തു​ര: സ്വ​ന്തം വീ​ടി​ന്‍റെ ശോ​ച്യാ​യാ​വ​സ്ഥ​യെ​പ്പ​റ്റി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വി​ന് എ​ഴു​തി​യ ക​ത്തി​നു ഫ​ലം ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ലാ​ണു പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ ഷി​ജി​ന. ഷി​ജി​ന​യ്ക്കു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു​വു നി​ർ​വ​ഹി​ച്ചു.

നാ​ല് ല​ക്ഷം രൂ​പ ചെ​ല​വി​ൽ കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു വീ​ട് നി​ർ​മി​ക്കു​ന്ന​ത്.​
മ​ഴ ന​ന​യാ​തെ ഇ​രു​ന്നു പ​ഠി​ക്കു​വാ​നും സു​ര​ക്ഷി​ത​മാ​യി കി​ട​ന്നു​റ​ങ്ങു​വാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് എ​ന്‍റെ വീ​ടെ​ന്ന് ഷി​ജി​ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​നെ അ​റി​യി​ച്ചി​രു​ന്നു.​ക​ത്ത് വാ​യി​ച്ച അ​ദ്ദേ​ഹം സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും സ​ഹാ​യം അ​നു​വ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.​ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ. കൃ​ഷ്ണ​കു​മാ​രി, വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ മ​റ്റ് ജ​ന​പ്ര​തി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.