ഗോ​വ​ർ​ധിനി പ​ദ്ധ​തി​ ഉ​ദ്ഘാ​ട​നം ചെയ്തു
Monday, September 21, 2020 12:01 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ഗോ​വ​ർ​ധിനി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് നി​ർ​വ​ഹി​ച്ചു. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 40 നാ​ല് മു​ത​ൽ ആ​റ് മാ​സം വ​രെ പ്രാ​യ​മു​ള്ള പ​ശു​ക്കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​തെ​ര​ഞ്ഞെ​ടു​ത്ത പ​ശു​ക്കു​ട്ടി​ക​ൾ​ക്ക് 32 മാ​സം വ​രെ കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കും. ഇ​തോ​ടൊ​പ്പം ക​ർ​ഷ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം , ക​ന്നു​കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം, പ്ര​തി​രോ​ധ​കു​ത്തി​വ​യ്പ്പു​ക​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തും.

ആ​നാ​ട് വെ​റ്റ​റി​ന​റി ഡി​സ്പെ​ൻ​സ​റി​യി​ൽ വ​ച്ച് ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ആ​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ഷീ​ല , വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​റാം​പ​ള്ളി വി​ജ​യ​രാ​ജ് , ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ക്ബ​ർ​ഷാ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ബാ​ബീ​വി ,ആ​നാ​ട് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ആ​ർ.​ര​ഞ്ജി​ത്ത് ,എ​സ്എ​ൽ​ബി​പി വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​പ്രീ​തി, എം​എ​സ്‌​എ​സ് ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​ഷ, പ്രി​യ​ങ്ക, സു​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .