മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 21, 2020 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ ചെ​മ്പ​ഴ​ന്തി വാ​ർ​ഡി​ലെ ചാ​വ​ടി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പു​തി​യ മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ​യും കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.​

മേ​യ​ർ കെ.​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഴ​യ മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി​യാ​ണ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന പു​തി​യ മൃ​ഗാ​ശു​പ​ത്രി കെ​ട്ടി​ടം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം ന​ട​ത്തി​യ​ത്.​ന​ഗ​ര​സ​ഭ സ്ഥി​രം അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ​സ്.​പു​ഷ്പ​ല​ത,പാ​ള​യം രാ​ജ​ൻ, സി.​സു​ദ​ർ​ശ​ന​ൻ,വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ.​എ​സ്. ഷീ​ല,ജി​ല്ലാ അ​നി​മ​ൽ ഹ​സ്ബ​ന്‍റ​റി ഓ​ഫീ​സ​ർ ഡോ.​പ്രേം ജെ​യി​ൻ, തി​രു​വ​ന​ന്ത​പു​രം ഗ​വ. എം​പ്ലോ​യീ​സ് കോ -​ഒ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ ചെ​റു​വ​ല്ലി, ഗാ​ന്ധി​പു​രം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​എ. ജോ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.