വി​ല​ക്ക് ലം​ഘ​നം: 27,400 രൂ​പ പി​ഴ ഈ​ടാ​ക്കി
Monday, September 21, 2020 12:01 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ രോ​ഗ വ്യാ​പ​നം ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 23 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു.

മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തി​ന് 119 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത 18 പേ​രി​ൽ നി​ന്നു​മാ​യി 27,400 രൂ​പ പി​ഴ ഈ​ടാ​ക്കി. മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ന​ട​ത്തി​യ അ​ഞ്ചു വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും, ര​ണ്ടു ക​ട​ക​ൾ​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.