ഗു​രു സ്മ​ര​ണ​യി​ൽ ശി​വ​ഗി​രി
Monday, September 21, 2020 11:07 PM IST
വ​ർ​ക്ക​ല: ശി​വ​ഗി​രി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ശ്രീ ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ സ​മാ​ധി ദി​നം ആ​ച​രി​ച്ചു. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും രാ​വി​ലെ 11.30 വ​രെ സ​മാ​ധി ദ​ർ​ശ​നം അ​നു​വ​ദി​ച്ചു.
സാ​ധാ​ര​ണ സ​മാ​ധി ഹോ​മം ശാ​ര​ദ മ​ഠ​ത്തി​നു മു​ൻ​പി​ലാ​ണ് ന​ട​ക്കാ​റു​ള്ള​തെ​ങ്കി​ലും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്രാ​ർ​ഥ​ന മ​ന്ദി​ര​ത്തി​ൽ വ​ച്ചാ​യി​രു​ന്നു. രാ​വി​ലെ​യു​ള്ള പ​തി​വ് പൂ​ജ​ക​ൾ​ക്ക് പു​റ​മെ ഉ​ച്ച​ക്ക് ഒ​ന്നി​നു കൂ​ടി സ​മാ​ധി പൂ​ജ ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം മൂ​ന്നി​ന് ശി​വ​ഗി​രി​മ​ഠം പ്ര​സി​ഡ​ന്‍റ്
വി​ശു​ദ്ധാ​ന​ന്ദ സ്വാ​മി​ക​ൾ, വി​ശാ​ലാ​ന​ന്ദ സ്വാ​മി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ന്ദ്രാ​ന​ന്ദ സ്വാ​മി​ജി തു​ട​ങ്ങി​യ​വ​ർ സ​മാ​ധി പൂ​ജ കും​ഭ​വു​മാ​യി ശാ​ര​ദാ​മ​ഠം​ത്തി​ലൂ​ടെ വൈ​ദി​ക മ​ഠം വ​ലം​വ​ച്ച് സ​മാ​ധി​യി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു.​സ​മാ​ധി പൂ​ജ​ക്ക് സ​ന്യാ​സി മാ​രാ​യ ഗു​രു​ധ​ർ​മ പ്ര​ചാ​ര​സ​ഭ സെ​ക്ര​ട്ട​റി ഗു​രു​പ്ര​സാ​ദ് സ്വാ​മി, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഋ​ത​ഭ​ര​ാനന്ദ സ്വാ​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.​സ​മാ​ധി പൂ​ജ​ക്ക് ശേ​ഷം വൈ​കു​ന്നേ​രം 4.30 ന് ​ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും പ​ത്നി​യും ബ​ന്ധു​ക്ക​ളും സ​മാ​ധി​യി​ൽ പ്ര​ണാ​മം അ​ർ​പ്പി​ച്ചു. വി.​ജോ​യി എം​എ​ൽ​എയും ​സ​ന്നി​ഹി​ത​നാ​യി​രു​ന്നു.