കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​വാ​ഹം : ഇ​രു​നൂ​റ് പേ​ർ​ക്കെ​തി​രെ കേ​സ്
Monday, September 21, 2020 11:10 PM IST
നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ വി​വാ​ഹം ന​ട​ത്തി​യ​തി​ന് വ​ധൂ​വ​ര​ന്മാ​ർ ഉ​ൾ​പ്പ​ടെ ഇ​രു​നൂ​റ് പേ​ർ​ക്കെ​തി​രെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
ന​ഗ​ര​സ​ഭ​യി​ലെ നെ​ട്ട, മേ​ലാ​ങ്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ര​ണ്ടു വി​വാ​ഹ​ങ്ങ​ളി​ലാ​ണ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ​യും സാ​നി​റ്റൈ സ​ർ ഉ​പ​യോ​ഗി​ക്കാ​തെ​യും ന​ട​ന്ന വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത ആ​ളു​ക​ൾ​ക്കെ​ല്ലാം കൊ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.
ര​ണ്ടു ദി​വ​സ​മാ​യി ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ രോ​ഗ വ്യാ​പ​നം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് സി​ഐ രാ​ജേ​ഷ് കു​മാ​റി​ന്‍റെ​യും എ​സ്ഐ സു​നി​ൽ ഗോ​പി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തെ വി​വാ​ഹം ന​ട​ത്തി​യ വി​വ​രം പു​റ​ത്ത് വ​ന്ന​ത്.
മാ​സ്ക്ക് ധ​രി​ക്കാ​തെ​യാ​ണ് പ​ല​രും വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ധൂ​വ​ര​ന്മാ​ർ​ക്ക് ഉ​ൾ​പ്പ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു.