വീ​ടി​നു പു​റ​ത്ത് മ​രം ക​ട​പു​ഴ​കി വീ​ണു
Monday, September 21, 2020 11:12 PM IST
അ​മ്പൂ​രി: ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ടി​നു പു​റ​ത്ത് മ​രം ക​ട​പു​ഴ​കി വീ​ണു. അ​മ്പൂ​രി ചീ​നി​ക്കാ​ല ത്രി ക്കാ​ര്‍​ത്തി​ക​യി​ല്‍ ജ​ല​ജ​യു​ടെ വീ​ടി​ന് പു​റ​ത്താ​ണ് റ​ബര്‍ മ​രം ക​ട​പു​ഴ​കി വീ​ണ നാ​ശ​മു​ണ്ടാ​യ​ത്. മ​രം വീ​ണ​തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ വാ​ട്ട​ര്‍ ടാ​ങ്ക്, പാ​ര​പ്പ​റ്റ്, ചു​വ​രു​ക​ള്‍ എ​ന്നി​വ​യ്ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു .
അ​പ​ക​ടം സം​ഭ​വി​ക്കു​മ്പോ​ള്‍ ജ​ല​ജ​യു​ടെ ഒ​രു വ​യ​സു പ്രാ​യ​മു​ള്ള ചെ​റു​മ​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു പേ​ര്‍ വീ​ട്ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മ​രം വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.​മ​രം ക​ട​പു​ഴ​കി വീ​ഴു​മ്പോ​ൾ വൈ​ദ്യു​തി ക​മ്പി​ക​ളും വീ​ടി​ന് പു​റ​ത്ത്പ​തി​ച്ചു.
വീ​ടി​നു ചു​റ്റും നി​ല്‍​ക്കു​ന്ന സ​മീ​പ വ​സ്തു​വി​ലെ മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി ന​ല്‍​ക​ണ​മെ​ന്ന് വ​സ്തു ഉ​ട​മ​യ്ക്കും പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ല്‍​കി​യി​ട്ട് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്ന് ജ​ല​ജ പ​റ​ഞ്ഞു.

വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ
ഇ​ടി​ഞ്ഞ് വീ​ണു

പോ​ത്ത​ൻ​കോ​ട് : ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു. മ​യി​ലാ​ടും​മു​ക​ൾ ലീ​ലാ ഭ​വ​നി​ൽ വാ​സു​ദേ​വ​ൻ പി​ള്ള​യു​ടെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു വീ​ണ​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​തി​ലി​ന്‍റെ ഒ​രു​വ​ശം ഇ​ടി​ച്ച് താ​ഴ്ത്തി​രു​ന്നു.