വീ​ട്ട​മ്മ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, September 22, 2020 1:40 AM IST
കാ​ട്ടാ​ക്ക​ട : കു​ണ്ടാ​മൂ​ഴി​യി​ൽ റ​ബ​ർ എ​സ്റ്റേ​റ്റി​ലെ ചെ​റി​യ കു​ള​ത്തി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ള​പ്പി​ൽ​ശാ​ല കു​ണ്ടാ​മൂ​ഴി​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ന് പി​ന്നി​ലെ എ​സ്‌​റ്റേ​റ്റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ണ്ടാ​മൂ​ഴി കാ​വു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ശി​യു​ടെ ഭാ​ര്യ സു​ശീ​ല (60)യെ ​ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ഴ്ച​തോ​റും സു​ശീ​ല കു​ടും​ബ വീ​ട്ടി​ലെ​ത്തി അ​മ്മ​യെ ക​ണ്ട് മ​ട​ങ്ങാ​റു​ണ്ട്. ഇ​ന്ന​ലെ​യും അ​മ്മ​യെ കാ​ണാ​ൻ രാ​വി​ലെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ സു​ശീ​ല​യെ വൈ​കി​യും കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ തെ​ര​ഞ്ഞി​റ​ങ്ങി. ഇ​വ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഉ​ച്ച​യോ​ടെ എ​സ്റ്റേ​റ്റി​ന് സ​മീ​പ​ത്തെ കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ കു​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. മൃ​ത​ദേ​ഹം ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു. ദു​രൂ​ഹ​ത ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​ഥ​മി​ക നി​ഗ​മ​നം.​ബി​ജു, ജോ​യി, സ​ജി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​മെ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റി​യി​ച്ചു.