സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​യി​ൽ ഒ​രാ​ൾ മ​രി​ച്ചു
Tuesday, September 22, 2020 10:48 PM IST
അ​ന്ന​മ​ന​ട: കു​ന്പി​ടി​യി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ടി​പി​ടി​യി​ൽ ഒ​രാ​ൾ മ​രി​ച്ചു. നാ​ലു​ക​ണ്ട​ൻ വ​ർ​ക്കി​യു​ടെ മ​ക​ൻ ആ​ന്‍റു(57) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 6.45 മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​യാ​ളു​ടെ ജ്യേ​ഷ്ഠ​ൻ പോ​ൾ(67) ക​ന്പി​വ​ടി കൊ​ണ്ടും മ​റ്റും അ​ടി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ന്‍റു​വി​നെ ഉ​ട​ൻ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഏ​ഴ​ര​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മു​ന്പ് മ​റ്റൊ​രു കൊ​ല​ക്കേ​സി​ൽ പെ​ട്ടു ജ​യി​ലി​ൽ ആ​യി​രു​ന്ന പോ​ൾ മാ​ന​സി​ക അ​സ്വ​സ്ഥ​ത​ക​ളു​ള്ള ആ​ളാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ ജാ​മ്യ​ത്തി​ൽ ആ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​ന്‍റു​വി​ന്‍റെ ഭാ​ര്യ: മേ​ഴ്സി. മ​ക്ക​ൾ: ഏ​യ്ഞ്ച​ൽ മ​രി​യ (ന​ഴ്സ്, ഡ​ൽ​ഹി), ഐ​ശ്വ​ര്യ (ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി). സം​സ്കാ​രം പി​ന്നീ​ട്.