ക​ഴ​ക്കൂ​ട്ടം ദേ​ശീ​യ​പാ​ത നി​ർ​മാ​ണം: വ​ലി​യ വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു വി​ട്ടു തു​ട​ങ്ങി
Tuesday, September 22, 2020 11:15 PM IST
ക​ഴ​ക്കൂ​ട്ടം : ക​ഴ​ക്കൂ​ട്ടം മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ പാ​ത​യി​ൽ ക​ഴ​ക്കൂ​ട്ടംപോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ ബൈ​പാ​സ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം മാ​റു​ന്നി​ല്ല.

ഇ​ന്ന​ലെ മു​ത​ൽ ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന ഹെ​വി വാ​ഹ​ന​ങ്ങ​ൾ വെ​ട്ടു​റോ​ഡി​ൽ നി​ന്നും കാ​ട്ടാ​യി​ക്കോ​ണം വ​ഴി ശ്രീ​കാ​ര്യ​ത്തേ​യ്ക്കും, തീ​ര​ദേ​ശ റോ​ഡ് വ​ഴി​യു​മാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്. ഗ​താ​ഗ​ത കു​രു​ക്കി​ന് ശ​മ​നം ഉ​ണ്ടെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ പെ​യ്യു​ന്ന മ​ഴ​മൂ​ലം റോ​ഡി​ലെ ചെ​ളി​ക്ക് ഒ​രു ശ​മ​ന​വു​മി​ല്ല.

അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണ്.​ക​ഴി​ഞ്ഞ ദി​വ​സം ക​ഴ​ക്കൂ​ട്ടം കു​ട​വൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് നി​ന്നും അ​പ്പു​റ​ത്തെ വ​ശ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി ചെ​ളി​യി​ൽ അ​ക​പ്പെ​ട്ടു. മി​നി​റ്റു​ക​ളോ​ളം ചെ​ളി​യി​ൽ കു​ടു​ങ്ങി​യ വീ​ട്ട​മ്മ​യെ അ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.​

ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ നി​യ​ന്ത്ര​ണം വി​ട്ടു കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞി​രു​ന്നു.​അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​മ്പോ​ഴും സ​ർ​വീ​സ് റോ​ഡെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ർ ക​ണ്ടി​ല്ല​ന്ന് ന​ടി​ക്കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ് സ​ന്ദ​ർ​ശി​ക്കു​ക​യും ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.​എ​ന്നാ​ൽ താ​ത്കാ​ലി​ക സം​വി​ധാ​നം പോ​ലും ഇ​ല്ലാ​തെ ര​ണ്ടു മാ​സം കൂ​ടി ഈ ​ചെ​ളി കു​ണ്ട് എ​ങ്ങ​നെ​താ​ണ്ടും എ​ന്ന ദു​ര​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ.