ക​ള​ക്ട​റു​ടെ അ​ദാ​ല​ത്ത്; 45 പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചു
Tuesday, September 22, 2020 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല താ​ലൂ​ക്കി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ അ​ദാ​ല​ത്തി​ൽ 137 പ​രാ​തി​ക​ളി​ൽ 45 എ​ണ്ണം പ​രി​ഹ​രി​ച്ചു. തീ​ർ​പ്പു​ണ്ടാ​ക്കാ​ൻ ശേ​ഷി​ക്കു​ന്ന​വ​യി​ൽ ഒ​രു മാ​സ​ത്തി​ന​കം ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കു കൈ​മാ​റി.
അ​ക്ഷ​യ സെ​ന്‍റ​റു​ക​ൾ മു​ഖേ​ന അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത 35 ഓ​ളം പേ​രു​ടെ പ​രാ​തി​ക​ൾ ക​ള​ക്ട​ർ നേ​രി​ട്ടു കേ​ട്ടു.​കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ലും പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​ക​രു​തെ​ന്ന ഉ​ദ്ദേ​ശ്യ​ത്തി​ലാ​ണ് ഓ​ൺ​ലൈ​ൻ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന ക​ള​ക്ട​ർ പ​റ​ഞ്ഞു. ഡോ. ​ന​വ്ജ്യോ​ത് ഖോ​സ ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത്തെ​യും വ​ർ​ക്ക​ല താ​ലൂ​ക്കി​ലെ ര​ണ്ടാ​മ​ത്തെ​യും ഓ​ൺ​ലൈ​ൻ അ​ദാ​ല​ത്താ​ണ് ഇ​ത്. വ​ർ​ക്ക​ല ത​ഹ​സി​ൽ​ദാ​ർ വി​നോ​ദ് രാ​ജ്, ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​ദാ​ല​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.​അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യ ക​ള​ക്ട​ർ വീ​ട്ടി​ലി​രു​ന്നാ​ണ് ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്.