സ്ത്രീ ​സൗ​ഹൃ​ദ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 22, 2020 11:15 PM IST
കാ​ട്ടാ​ക്ക​ട : ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള സ്ത്രീ ​സൗ​ഹൃ​ദ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം വി​ള​പ്പി​ൽ​ശാ​ല ജം​ഗ്ഷ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്രം, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കാ​യി പ്ര​ത്യേ​ക ഇ​ടം, നാ​പ്കി​ൻ വെ​ൻ​ഡിം​ഗ് മെ​ഷീ​ൻ, ഇ​ൻ​സി​ന​റേ​റ്റ​ർ, ടോ​യ്‌​ല​റ്റ്, സോ​ളാ​ർ ലൈ​റ്റു​ക​ൾ, ഫാ​നു​ക​ൾ, ബ​ഞ്ചു​ക​ൾ എ​ന്നീ സ​ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.പു​രു​ഷ​ൻ​മാ​ർ​ക്കു​ള്ള പ്ര​ത്യേ​ക ടോ​യ്‌​ല​റ്റ് ബ്ലോ​ക്ക് ഉ​ൾ​പ്പ​ടെ 320 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് വി​ശ്ര​മ കേ​ന്ദ്രം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​തോ​ടൊ​പ്പം കു​ടും​ബ​ശ്രീ യൂ​ണി​റ്റ് ന​ട​ത്തു​ന്ന ക​ട​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​പാ​ല​നം കു​ടും​ബ​ശ്രീ യൂ​ണി​റ്റാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. കാ​ട്ടാ​ക്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം സ്ത്രീ ​സൗ​ഹൃ​ദ മ​ണ്ഡ​ല​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ഒ​പ്പം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ്ത്രീ ​സൗ​ഹൃ​ദ വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ൾ ആ​രം​ഭി​ച്ച​തെ​ന്ന് ഉ​ദ്ഘാ​ട​നം ചെയ്ത ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ, നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെ​മ്പ​ർ കെ.​ച​ന്ദ്രി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.