അ​നു​സ്മ​ര​ണം ന​ട​ത്തി
Tuesday, September 22, 2020 11:15 PM IST
നെ​ടു​മ​ങ്ങാ​ട്: സ്വാ​ന്ത്ര്യ സ​മ​ര സേ​നാ​നി​യും മു​ൻ​എം​എ​ൽ​എ​യു​മാ​യ പൊ​ന്ന​റ ശ്രീ​ധ​റു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് പൊ​ന്ന​റ​ശ്രീ​ധ​റു​ടെ സ്മാ​ര​ക​ത്തി​നു മു​ന്നി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി .
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​നാ​ട് ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ ടി. ​അ​ർ​ജു​ന​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​ജെ.​ബി​നു, ഫാ​ത്തി​മ, എം. ​എ​സ് .ബി​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദ്യു​തിക​മ്പി പൊ​ട്ടി​വീ​ണു

വെ​ള്ള​റ​ട: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ പു​റ​ത്തു​കൂ​ടെ വൈ​ദ്യു​തി​ക​മ്പി പൊ​ട്ടി​വീ​ണ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി . ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​പ​ന​ച്ച​മൂ​ട് ജം​ഗ്ഷ​നി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന ഇ​ല​ക്ടി​ക്ക് പോ​സ്റ്റി​ല്‍ നി​ന്നും ക​മ്പി​പൊ​ട്ടി വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ ചാ​ഞ്ഞ് നി​ല്‍​ക്കു​ന്ന ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​നെ നി​വ​ര്‍​ത്തി നി​റു​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.