ക​ഴ​ക്കൂ​ട്ടം ദേ​ശീ​യ പാ​ത​യിൽ ഞാ​റു ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു
Tuesday, September 22, 2020 11:15 PM IST
ക​ഴ​ക്കൂ​ട്ടം: എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യു​ടെ നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് കു​ണ്ടും കു​ഴി​യും കു​ള​വു​മാ​യി മാ​റി​യ ക​ഴ​ക്കൂ​ട്ടം ദേ​ശീ​യ​പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ൽ വാ​ഴ​യും ഞാ​റും ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു. ക​ഴ​ക്കൂ​ട്ട​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധം മു​ൻ എം​എ​ൽ​എ എം. ​എ. വാ​ഹി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​സ​ർ​വീ​സ് റോ​ഡി​ല്ലാ​ത്ത​തി​നാ​ൽ നി​ല​വി​ലെ ദേ​ശീ​യ പാ​ത​യു​ടെ ഇ​രു വ​ശ​ങ്ങ​ളി​ൽ കൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്.​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​ത്.​നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​ൽ ന​ട​യാ​ത്ര​ക്കാ​രും ചെ​ളി​ക്കു​ഴി​യി​ൽ വീ​ണു പ​രി​ക്കേ​ൽ​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.