681 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Tuesday, September 22, 2020 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 681 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 656 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. 130 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
23 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും വീ​ട്ടു​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന 12 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 469 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ഇ​തി​നു പു​റ​മെ ഇ​ന്ന​ലെ 11 പേ​രു​ടെ മ​ര​ണം കൂ​ടി കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​നി ല​ത(40), നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ധ​ർ​മ്മ​ദാ​സ​ൻ(67), വെ​ഞ്ഞാ​റ​മ്മൂ​ട് സ്വ​ദേ​ശി അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ(68), അ​രു​വി​ക്ക​ര സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ(68), ക​രി​മ​ഠം കോ​ള​നി സ്വ​ദേ​ശി സെ​യ്ദാ​ലി(30), പാ​റ​ശ്ശാ​ല സ്വ​ദേ​ശി​നി പ്രീ​ജി(38), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഷ​മീ​ർ(38), പെ​രു​മാ​തു​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നി(68), പെ​രു​ങ്കു​ഴി സ്വ​ദേ​ശി അ​പ്പു(70), ചി​റ​യി​ൻ​കീ​ഴ് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​ൻ(81), വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി സു​രേ​ന്ദ്ര​ൻ(54) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 290 പേ​ർ സ്ത്രീ​ക​ളും 391 പേ​ർ പു​രു​ഷ​ൻ​മാ​രു​മാ​ണ്. ഇ​വ​രി​ൽ 15 വ​യ​സി​നു താ​ഴെ​യു​ള്ള 65 പേ​രും 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 106 പേ​രു​മു​ണ്ട്. രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​താ​യി 2,071 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 26,245 ആ​യി. ഇ​തി​ൽ 4,011 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും 21693 പേ​ർ വീ​ടു​ക​ളി​ലും 541 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
അ​തേ​സ​മ​യം, 2,413 പേ​ർ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റ് ക​ണ്‍​ട്രോ​ൾ റൂ​മി​ൽ 196 കോ​ളു​ക​ളാ​ണ് ഇ​ന്ന​ലെ എ​ത്തി​യ​ത്. മാ​ന​സി​ക​പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ട ായി​രു​ന്ന 32 പേ​ർ മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഹെ​ൽ​പ് ലൈ​നി​ലേ​ക്ക് വി​ളി​ച്ചു. മാ​ന​സി​ക പി​ന്തു​ണ ആ​വ​ശ്യ​മാ​യ 3,749 പേ​രെ ടെ​ലി​ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്ത​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

ആ​റ്റി​ങ്ങ​ൽ
ന​ഗ​ര​സ​ഭ​യി​ൽ
അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ്

ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ അ​ഞ്ചു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​കൊ​ല്ല​മ്പു​ഴ​വാ​ർ​ഡ്,ജ​യ​ഭാ​ര​ത് ലൈ​ൻ, മാ​മം,വി​ള​യി​ൽ മൂ​ല , കൊ​ട്ടി​യോ​ട് മാ​ർ​ക്ക​റ്റ് റോ​ഡി​ലു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രി​ൽ നാ​ലു പേ​ര് വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലു​മാ​യാ​ണ്. ആ​രോ​ഗ്യ വി​ഭാ​ഗം സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് അ​റി​യി​ച്ചു.