കോ​വി​ഡ് പ്ര​തി​രോ​ധം ഉ​ർ​ജി​ത​മാ​ക്കും: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Tuesday, September 22, 2020 11:17 PM IST
തിരുവനന്തപുരം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി. കൂ​ടു​ത​ൽ ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ ക​ണ്ടെ​ത്തും. കോ​വി​ഡ് പ​രി​ശോ​ധ​ന ക​ഴി​യാ​വു​ന്ന​ത്ര വ​ർ​ധി​പ്പി​ക്കാ​നും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ല​യി​ൽ 24 കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററു​ക​ളാ​ണു നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ലും ജാ​ഗ്ര​ത​യും പാ​ലി​ക്ക​ണ​മെ​ന്നു മ​ന്ത്രി പറഞ്ഞു. ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ, സ​ബ് ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​എ​സ്. ഷി​നു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.