മാ​ല മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Tuesday, September 22, 2020 11:17 PM IST
അ​യി​രൂ​ർ: നി​ര​വ​ധി മാ​ല മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം മു​ത്താ​ന കെ​പി​എം​സി ജം​ഗ്ഷ​നി​ൽ ക​ട ന​ട​ത്തു​ന്ന പ്ര​സ​ന്ന​കു​മാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ലെ പ്ര​തി​യാ​യ കൊ​ല്ലം അ​യ​ത്തി​ൽ വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ റി​യാ​ദ് (റി​യാ​മ 37) ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി വൈ. ​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു.
പ്ര​സ​ന്ന​കു​മാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച കേ​സി​ലെ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളാ​യ താ​രി​ഷി​നെ​യും , സ​ത്യ​നെ​യും നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. മ​റ്റൊ​രു മോ​ഷ​ണ​കേ​സി​ൽ റി​യാ​ദി​നെ പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം , കൊ​ല്ലം ജി​ല്ല​ക​ളി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മാ​ല പൊ​ട്ടി​ക്ക​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ റി​യാ​ദെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​റ്റ​ക്കു​ള്ള സ്ത്രീ​ക​ളെ​യും , വ​ഴി​യാ​ത്ര​ക്കാ​രാ​യ പ്രാ​യ​മാ​യ സ്ത്രീ​ക​ളെ​യും , ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന സ്ത്രീ​ക​ളേ​യു​മാ​ണ് ഇ​യാ​ൾ അ​ധി​ക​വും ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത് .മാ​ല പി​ടി​ച്ചു​പ​റി​ക​ൾ ന​ട​ത്തി​യ ശേ​ഷം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു.
​ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി വൈ. ​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​യി​രൂ​ർ ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്.​പ്ര​ശാ​ന്ത് , ക​ല്ല​മ്പ​ലം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഐ. ​ഫ​റോ​സ്‌​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​സ​ജീ​വ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർഫി​റോ​സ്ഖാ​ൻ, എ​എ​സ്ഐ മാ​രാ​യ ബി.​ദി​ലീ​പ് , ആ​ർ.​ബി​ജു​കു​മാ​ർ , ആ​ർ.​രാ​ജീ​വ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.