പ​ട്ടി​ക​ജാ​തി സ​ങ്കേ​ത​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​മാ​ണു സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം: മ​ന്ത്രി എ.​കെ.ബാ​ല​ൻ
Tuesday, September 22, 2020 11:18 PM IST
ക​ഴ​ക്കൂ​ട്ടം: പ​ട്ടി​ക​ജാ​തി സ​ങ്കേ​ത​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​മാ​ണു സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ.
അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഠി​നം​കു​ളം പു​തു​വ​ൽ കോ​ള​നി​യി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​നാ​ല​ര വ​ർ​ഷ​ത്തി​നി​ടെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് 90,000ത്തോ​ളം വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​നാ​യെ​ന്നു മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
ഇ​തി​ന്‍റെ ഫ​ല​മാ​യി ഈ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സു​സ്ഥി​ര വി​ക​സ​നം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു .സം​സ്ഥാ​ന​ത്തെ മ​റ്റു നാ​ലു പ​ട്ടി​ക​ജാ​തി സ​ങ്കേ​ത​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.
പ​ട്ടി​ക​ജാ​തി സ​മൂ​ഹ​ത്തി​ന്‍റെ​വി​ക​സ​ന​ത്തി​നാ​യി അ​വ​രു​ടെ ജ​ന​സം​ഖ്യ​യ്ക്ക് ആ​നു​പാ​തി​ക​മാ​യി കൂ​ടു​ത​ൽ തു​ക​യാ​ണ് ഈ ​സ​ർ​ക്കാ​ർ നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ഡ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി​പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം കോ​ള​നി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പോ​ത്ത​ൻ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​നി​ബ ബീ​ഗം, ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​ഫെ​ലി​ക്സ് , വാ​ർ​ഡ് മെ​മ്പ​ർ​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, നാ​ട്ടു​കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.