പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​ത് ശം​ഖു​മു​ഖം റോ​ഡ് സം​ര​ക്ഷ​ണം മാ​ത്രം : മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ
Tuesday, September 22, 2020 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: എ​യ​ർ​പോ​ർ​ട്ട് - ശം​ഖു​മു​ഖം റോ​ഡി​ൽ ക​ട​ലാ​ക്ര​മ​ണം മൂ​ലം ത​ക​ർ​ന്ന 260 മീ​റ്റ​ർ ഭാ​ഗ​ത്തെ റോ​ഡ് സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ.
ക​ട​ൽ​തീ​ര സം​ര​ക്ഷ​ണ​വും, ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണ​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​ങ്ങ​ള​ല്ല ശം​ഖു​മു​ഖ​ത്ത് ത​ക​ർ​ന്ന റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക​ൾ സം​ബ​ന്ധി​ച്ച് വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പ​രി​ശോ​ധി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മി​ലി​ട്ട​റി എ​ൻ​ജി​നി​യ​റിം​ഗ് സ​ർ​വീ​സി​ലേ​യും, നേ​വി​യി​ലേ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും അ​വ​ർ തീ​ര​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തു​വ​രെ ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
എ​യ​ർ​പോ​ർ​ട്ട് ശം​ഖു​മു​ഖം റോ​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നി​രി​ക്കെ എം​എ​ൽ​എ വി​വി​ധ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും സ​ത്യ​സ​ന്ധ​മ​ല്ലെ​ന്നും മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ൽ മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തു ശം​ഖു​മു​ഖം തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​നു എ​ന്തു ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ൾ അ​ന്നു ചെ​യ്യാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രി​ശോ​ധി​ക്കേ​ണ്ട​താ ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.