ക​ട​ലി​ൽ കാ​ണാ​താ​യ സ​ന്തോ​ഷി​നു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു
Tuesday, September 22, 2020 11:18 PM IST
വി​ഴി​ഞ്ഞം: ക​ട​ലി​ൽ കാ​ണാ​താ​യ സ​ന്തോ​ഷി​ന് വേ​ണ്ടി​യു​ള്ള വീ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും കാ​ത്തി​രി​പ്പ് തു​ട​രു​ന്നു. അ​ഞ്ച് ദി​വ​സം തു​ട​ർ​ച്ച​യാ​യി​ന​ട​ന്ന അ​ന്വേ​ഷ​ണ​വും വി​ഫ​ല​മാ​യി.​തി​ര​ക​വ​ർ​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് മൂ​ന്ന് പേ​രു​ടെ​യും ചേ​ത​ന​യ​റ്റ ശ​രീ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യെ​ങ്കി​ലും സ​ന്തോ​ഷി​നെ മാ​ത്രം ക​ണ്ടെ​ത്താ​നാ​യി​ല്ല.
ശ​ക്ത​മാ​യ കാ​റ്റും അ​ല​റി​യ​ടി​ക്കു​ന്ന തി​ര​മാ​ല​ക​ളും പ്ര​തി​ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ച്ചെ​ങ്കി​ലും വി​ഴി​ഞ്ഞ​ത്തെ സേ​നാ വി​ഭാ​ഗ​ങ്ങ​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഇ​ന്ന​ലെ​യും അ​ന്വേ​ഷ​ണ​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങി.​
കൂ​ടാ​തെ രാ​വി​ലെ മു​ത​ൽ ക​ട​ലി​ൽ വ​ള്ള​മി​റ​ക്കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ​ള്ള​ങ്ങ​ളി​ലു​ള്ള തി​ര​ച്ചി​ൽ തു​ട​ര​ണ​മോ എ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന് തീ​രു​മാ​നി​ക്കും.
ഇ​ക്ക​ഴി​ഞ്ഞ 18 നാ​ണ് പു​ല്ലു​വി​ള ഇ​ര​യീ​മ്മ​ൻ തു​റ​പു​ര​യി​ട​ത്തി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ സ​ന്തോ​ഷും സു​ഹൃ​ത്തു​ക്ക​ളാ​യ ജോ​ൺ​സ​ൻ, മ​നു, സാ​ബു​എ​ന്നി​വ​രെ ആ​ഴി​മ​ല​ക്ക​ട​ലി​ൽ കാ​ണാ​താ​യ​ത്. ജോ​ൺ​സ​ന്‍റെ​യും മ​നു​വി​ന്‍റെ​യും മൃ​ത​ദേ​ഹം 19നും ​സാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം 20നും ​ക​ണ്ടെ​ത്തി​യി​രു​ന്നു.
വീ​ടി​ന്സ​മീ​പ​ത്തെ ഫു​ഡ്ബോ​ൾ ക്ല​ബി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി​രു​ന്ന സ​ന്തോ​ഷ് നാ​ട്ടു​കാ​ർ​ക്കും പ്രീ​യ​ങ്ക​ര​നാ​യി​രു​ന്നു.
ജീ​വി​ക്കാ​ൻ പ്ലം​ബിം​ഗ്, പെ​യി​ന്‍റിം​ഗ് എ​ന്നി തൊ​ഴി​ലു​ക​ളും ചെ​യ്തി​രു​ന്നു . മാ​താ​വ് മ​ർ​ഗ​രീ​ത്ത​യും ഒ​രു സ​ഹോ​ദ​ര​ൻ സ്റ്റീ​ഫ​നും നേ​ര​ത്തെ മ​രി​ച്ചു.​ര​ണ്ട് സ​ഹോ​ദ​ര​ൻ​മാ​രും മൂ​ന്ന് സ​ഹോ​ദ​രി​യു​മു​ണ്ട്.