യു​വാ​വി​നെ സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച കേ​സ്; ഒ​രാ​ൾ​കൂടി അ​റ​സ്റ്റി​ൽ
Thursday, September 24, 2020 11:37 PM IST
പേ​രൂ​ര്‍​ക്ക​ട: യു​വാ​വി​നെ സം​ഘം ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച കേ​സി​ൽ ഒ​രാ​ൾ​ക്കൂ​ടി അ​റ​സ്റ്റി​ൽ.​
ആ​റു​മാ​സ​ത്തി​നു മു​ന്പ് മു​ട്ട​ട ടി.​കെ. ദി​വാ​ക​ര​ന്‍ റോ​ഡ് സ്വ​ദേ​ശി അ​ഭ​യ​യെ മ​ർ​ദി​ച്ച കേ​സി​ൽ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ചെ​ന്നി​ലോ​ട് ടി​സി 14/1059ല്‍ ​അ​ഖി​ല്‍ (26) ആ​ണ് പി​ടി​യി​ലാ​യ​ത്.​പി​ടി​യി​ലാ​യ അ​ഖി​ല്‍ കേ​സി​ലെ ആ​റാം പ്ര​തി​യാ​ണെ​ന്നും ഇ​നി ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​
അ​ഖി​ലും സം​ഘ​ത്തി​ലു​ള്ള​വ​രും അ​ഭ​യ​യെ വാ​ഹ​ന​ത്തി​ല്‍ നി​ര്‍​ബ​ന്ധി​ച്ച് ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി കു​മാ​ര​പു​രം നെ​ല്ലി​മൂ​ട് വ​ച്ച് മ​ര്‍​ദി​ച്ച​ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ഞ്ചു പേ​ര്‍ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.
പേ​രൂ​ര്‍​ക്ക​ട സി​ഐ വി. ​സൈ​ജു​നാ​ഥ്, എ​സ്ഐ വി. ​സു​നി​ല്‍, ക്രൈം ​എ​സ്ഐ സ​ഞ്ചു ജോ​സ​ഫ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.