ബ​യോ​ടെ​ക്നോ​ള​ജി രം​ഗ​ത്തു നി​ക്ഷേ​പ സാ​ധ്യ​ത സൃ​ഷ്ടി​ക്കും: മു​ഖ്യ​മ​ന്ത്രി
Thursday, September 24, 2020 11:39 PM IST
ആറ്റിങ്ങൽ: ബ​യോ​ടെ​ക്നോ​ള​ജി രം​ഗ​ത്തു വ​ന്‍​തോ​തി​ല്‍ നി​ക്ഷേ​പം ആ​ക​ര്‍​ഷി​ക്കു​ന്ന വ്യാ​വ​സാ​യി​ക ആ​വാ​സ​വ്യ​വ​സ്ഥ കേ​ര​ള​ത്തി​ല്‍ സൃ​ഷ്ടി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജൈ​വ​സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ വ​ലി​യ വ​ള​ര്‍​ച്ച കൈ​വ​രി​ക്കാ​ന്‍​ത​ക്ക സ​വി​ശേ​ഷ സാ​ഹ​ച​ര്യം സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ല്‍ ലൈ​ഫ് സ​യ​ന്‍​സ് പാ​ര്‍​ക്കി​ല്‍ നി​ര്‍​മി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ ഡി​വൈ​സ​സ് പാ​ര്‍​ക്കി​ന്‍റെ (മെ​ഡ്സ് പാ​ര്‍​ക്ക്) ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ​യോ​ടെ​ക്നോ​ള​ജി​യി​ല്‍ ഗ​വേ​ഷ​ണ​ത്തി​നൊ​പ്പം സം​രം​ഭ​ക​ത്വം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​താ​ണു സ​ര്‍​ക്കാ​ര്‍ ന​യ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തു മു​ന്‍​നി​ര്‍​ത്തി​യാ​ണു പൊ​തു വ്യ​വ​സാ​യ അ​ന്ത​രീ​ക്ഷ​ത്തെ ജൈ​വ​മേ​ഖ​ല​യു​മാ​യി ക​ണ്ണി​ചേ​ര്‍​ക്കു​ന്ന പ്ര​ക്രി​യ​യ്ക്കു തു​ട​ക്ക​മി​ട്ട​ത്. ഈ ​മേ​ഖ​ല​യി​ല്‍ സ്റ്റാ​ര്‍​ട്ട്അ​പ്പു​ക​ള്‍​ക്കു പ്ര​ത്യേ​ക പ്രോ​ത്സാ​ഹം ന​ല്‍​കും.
വൈ​ദ്യ​ശാ​സ്ത്ര ഉ​പ​ക​ര​ണ ഉ​ത്പാ​ദ​ന​ത്തി​ല്‍ രാ​ജ്യ​ത്തി​ന്‍റെ മു​ന്‍​തൂ​ക്കം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ഈ ​വ്യ​വ​സാ​യ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റാ​നും മെ​ഡ്സ് പാ​ര്‍​ക്കി​നു ക​ഴി​യും. പ​ദ്ധ​തി യാ​ഥ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ 1,200 പേ​ര്‍​ക്കു നേ​രി​ട്ടും 5,000 പേ​ര്‍​ക്കു പ​രോ​ക്ഷ​മാ​യും തൊ​ഴി​ല്‍ ല​ഭി​ക്കു​മെ​ന്നാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ വ്യാ​വ​സാ​യി​ക വ​ള​ര്‍​ച്ച​യി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​ന്ന പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ക​മ്പ​നി​ക​ളും സ്റ്റാ​ര്‍​ട്ട​പ്പു​ക​ളും ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം ലൈ​ഫ് സ​യ​ന്‍​സ് പാ​ര്‍​ക്ക് വി​ക​സ​ന​ത്തി​നാ​യി വ​ലി​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​താ​യി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി 155 ഏ​ക്ക​റോ​ളം ഭൂ​മി ഇ​തു​വ​രെ ഏ​റ്റെ​ടു​ത്തു. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കു സ്ഥ​ലം അ​നു​വ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.
ഇ​തി​ലെ പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് വൈ​റോ​ള​ജി. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു നി​ര്‍​മി​ക്കു​ന്ന മെ​ഡ്സ് പാ​ര്‍​ക്ക് കൂ​ടി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ലൈ​ഫ് സ​യ​ന്‍​സ് പാ​ര്‍​ക്കി​ന്‍റെ വി​ക​സ​നം ദ്രു​ത​ഗ​തി​യി​ലാ​കും. ശ​രീ​ര​ത്തി​ന​ക​ത്തും പു​റ​ത്തും ഘ​ടി​പ്പി​ക്കാ​വു​ന്ന ഹൈ ​റി​സ്ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​കും മെ​ഡ്സ് പാ​ര്‍​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
മെ​ഡി​ക്ക​ല്‍ ഡി​വൈ​സ​സ് പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ നി​ര്‍​മ്മാ​ണ രം​ഗ​ത്ത് കേ​ര​ളം സ്വ​യം​പ​ര്യാ​പ്ത​ത​യി​ലെ​ത്തു​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.
ഡ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി. ​ശ​ശി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു, പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​നി​ബ ബീ​ഗം, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​മ​ധു​സൂ​ദ​ന​ന്‍ പി​ള്ള, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​കെ. ഇ​ള​ങ്കോ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.