വി​ഴി​ഞ്ഞം തു​റ​മു​ഖം: പോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ൻ ബി​ൽ​ഡിം​ഗ് ഉ​ദ്ഘാ​ട​നം 30ന്
Friday, September 25, 2020 11:33 PM IST
വി​ഴി​ഞ്ഞം: അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ മേ​ഖ​ല​യി​ൽ പോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 30 ന് ​ന​ട​ക്കും. നാ​ലു​നി​ല​യി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ പോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ൻ ബി​ൽ​ഡിം​ഗാ​ണ് ആ​ദ്യം​തു​റ​ന്ന് ന​ൽ​കു​ക.

തു​റ​മു​ഖ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒാ​ഫീ​സു​ക​ൾ മു​ഴു​വ​ൻ ഇ​ങ്ങോ​ട്ട്മാ​റ്റാ​നാ​ണ് തീ​രു​മാ​നം.

2300 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള അ​ത്യാ​ധു​നി​ക​സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ കെ​ട്ടി​ട​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.​തു​റ​മു​ഖം സ​ജ്ജ​മാ​കു​മ്പോ​ൾ​പോ​ർ​ട്ടി​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് ഈ ​കെ​ട്ടി​ട​ത്തി​ൽ​നി​ന്നാ​കും.

തു​റ​മു​ഖ മാ​നേ​ജ്മെ​ന്‍റ് സി​ഇ​ഒ ഒാ​ഫീ​സ്, ന​ഗ​ര​ത്തി​ൽ​പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ഫി​നാ​ൻ​സ്, അ​ഡ്മി​ൻ, പ്രോ​ജ​ക്ട് തു​ട​ങ്ങി പ്ര​ധാ​ന ഓ​ഫീ​സു​ക​ളെ​ല്ലാം ഇ​നി ഇ​വി​ടെ​യാ​വും പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തു​വ​ഴി​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ ഏ​കോ​പി​പ്പി​ക്കാ​നാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് അ​ധി​കൃ​ത​ർ.​ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​വാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​ണെ​ങ്കി​ലും ലോ​ക്ക് ഡൗ​ൺ ആ​യ​തോ​ടെ അ​ത് നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.​

വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​ശ​ശി ത​രൂ​ർ എം​പി,എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, മേ​യ​ർ ശ്രീ​കു​മാ​ർ. തു​റ​മു​ഖ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കൗ​ൾ, വി​സി​ൽ എം​ഡി​ജ​യ​കു​മാ​ർ, പോ​ർ​ട്ട് സി​ഇ​ഒ രാ​ജേ​ഷ​ത്സ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും . തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്ന​തോ​ടെ ആ​വ​ശ്യ​മാ​യി വ​രു​ന്ന ക്രെ​യി​നു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള കൂ​റ്റ​ൻ​യ​ന്ത്ര​ങ്ങ​ളു​ടെ വ​ർ​ക്ക്ഷോ​പ്പ് ബി​ൽ​ഡിം​ഗി​ന്‍റെ നി​ർ​മാ​ണ​വും​പൂ​ർ​ത്തി​യാ​യി.