ന​ഗ​ര​സ​ഭ നേ​മം സോ​ണ​ൽ ഓ​ഫീ​സി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 25, 2020 11:33 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ പൊ​ന്നു​മം​ഗ​ലം വാ​ർ​ഡി​ൽ ന​വീ​ക​രി​ച്ച നേ​മം സോ​ണ​ൽ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ​യും പു​തു​താ​യി സ്ഥാ​പി​ച്ച എ​യ​റോ​ബി​ക് ബി​ൻ എം​ആ​ർ​എ​ഫ് യൂ​ണി​റ്റു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 17 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നേ​മം സോ​ണ​ൽ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സോ​ണ​ൽ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന​ക​ത്ത് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ,പു​തി​യ ഷെ​ൽ​ഫു​ക​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കി​യ​തോ​ടൊ​പ്പം കെ​ട്ടി​ട​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗ് ,ഫ്ലോ​റിം​ഗ്, എ​ന്നി​വ​യും ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ചു.​ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സോ​ണ​ൽ ഓ​ഫീ​സി​ന​ക​ത്ത് പു​തി​യ എ​യ​റോ​ബി​ക് ബി​ൻ എം​ആ​ർ​എ​ഫ് യൂ​ണി​റ്റു​ക​ൾ സ​ജ്ജ​മാ​ക്കി​യ​തെ​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ മേ​യ​ർ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ മ​രാ​മ​ത്ത് കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്.​പു​ഷ്പ​ല​ത,വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ഫി​റാ ബീ​ഗം,നേ​മം സോ​ണ​ൽ ഓ​ഫീ​സ് സൂ​പ്ര​ണ്ട് ശാ​ന്തി,ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ല​താ​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .